കോടതി വിധി വന്ന സാഹചര്യത്തില്‍ മന്ത്രി കെ.എം മാണിയുടെ രാജിക്കായി കോണ്‍ഗ്രസ്സില്‍ സമ്മര്‍ദ്ദമേറുന്നു. മാണി രാജി വെക്കണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ മനസ്സാക്ഷിക്കനുസരിച്ച് രാജി വെക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം വ്യക്തമാക്കി. മാണിയുടെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് കെപിസിസി വൈസ് പ്രസിഡണ്ടും എംഎല്‍എയുമായ വി.ഡി സതീശന് ആവശ്യപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പിന് മുന്‍പ് രാജി വെച്ചിരുന്നെങ്കില്‍ ആഘാതം ഒഴിവാക്കാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അടിയന്തിരമായി മാണി രാജി വെക്കുകയാണ് വേണ്ടതെന്ന് ടി.എന്‍ പ്രതാപന് എംഎല്‍എയും ആവശ്യപ്പെട്ടു. അതെസമയം രാജിക്കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന് പറഞ്ഞു.