ബാര്‍ കോഴ കേസില്‍ വിധി അല്പസമയത്തിനകം

 

ബാര്‍ കോഴക്കേസില്‍ തിരുവന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവിനെതിരേ വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി അല്പസമയത്തിനകം. കേസില്‍ കോടതിയില്‍ വാദം നടന്നുകൊണ്ടിരിക്കുകയാണ്. ജസ്റ്റിസ് ബി. കമാല്‍ പാഷയാണു ഹര്‍ജി പരിഗണിക്കുന്നത്. കേസില്‍ വിജിലന്‍സിനു വേണ്ടി സുപ്രീംകോടതി അഭിഭാഷകന്‍ കപില്‍ സിബലാണ് ഹൈക്കോടതിയില്‍ ഹാജരായിരിക്കുന്നത്.

വിജിലന്‍സിന്റെ പരാമര്‍ശങ്ങള്‍ക്കെതിരായ കോടതി ഉത്തരവ് വിജിലന്‍സിന്റെ പ്രതിഛായയെത്തന്നെ ബാധിക്കുമെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ അഡ്വ. കെ പി ദണ്ഡപാണി അറിയിച്ചിരുന്നു. ഹൈക്കോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നും ദണ്ഡപാണി ആവശ്യപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.