തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ആധിപത്യം

 

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണത്തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വ്യക്തമായ ആധിപത്യം നേടി അധികാരത്തിലേക്ക്. 941 ഗ്രാമപ്പഞ്ചായത്തുകളില്‍ 548 എണ്ണത്തിലാണ് ഇടതുമുന്നണി മുന്നേറുന്നത്. 367 എണ്ണത്തിലാണ് യുഡിഎഫിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടുള്ളൂ. അതെസമയം ബിജെപിക്ക് 13 എണ്ണത്തിലാണ് ആധിപത്യം സ്ഥാപിക്കാനായത്.

കോര്‍പറേഷനുകളില്‍ 4 എണ്ണത്തില്‍ എല്‍ഡിഎഫ് അധികാരം പിടിച്ചെങ്കില്‍ 2 എണ്ണത്തില്‍ മാത്രമാണ് യുഡിഎഫിന് ഭരണം കിട്ടിയത്. മുനിസിപ്പാലിറ്റികളിലും നേരിയ മുന്‍തൂക്കം നേടാന്‍ ഇടതുമുന്നണിക്കായി. 44 എണ്ണത്തില്‍ ഇടതുമുന്നണിയും 41 എണ്ണത്തില്‍ ഐക്യജനാധിപത്യമുന്നണിയും അധികാരം പിടിച്ചു. ഒരെണ്ണം ബിജെപിയും കരസ്ഥമാക്കി.

അതെസമയം ജില്ലാ പഞ്ചായത്തുകളില്‍ 7-7 എന്ന നിലയിലാണ് ഇരുമുന്നണികളും. ബ്ലോക്കുകളില്‍ 89, 62 എന്നീ നിലയിലാണ് എല്‍ഡിഎഫും യുഡിഎഫും.

© 2024 Live Kerala News. All Rights Reserved.