യുഡിഎഫിന് കനത്ത തിരിച്ചടി: കോടിയേരി

 

സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയാണ് ജനവിധിയെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവിധി അംഗീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാണെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സര്‍ക്കാര്‍ ഭരണത്തിന്റെ വിലയിരുത്തലാകുമെന്നാണ് ഉമ്മന്‍ചാണ്ടി പരഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മൊത്തം ജവിധി എന്താണെന്ന് വെളിവാക്കുന്ന ഒരു ഫലമാണ് പുറത്ത് വന്നിരിക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി,

© 2024 Live Kerala News. All Rights Reserved.