എല്‍ഡിഎഫ് മുന്നേറ്റം; ഗ്രാമങ്ങളിലും നഗരങ്ങളിലും മേല്‍ക്കൈ, കോര്‍പ്പറേഷനില്‍ ഒപ്പത്തിനൊപ്പം; നായനാരുടെ മകള്‍ക്കും എംവിആറിന്റെ മകള്‍ക്കും തോല്‍വി

തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചന പ്രകാരം സംസ്ഥാനത്ത് എല്‍ഡിഎഫിന് മുന്നേറ്റം. ഗ്രാമ സഭകളിലും നഗരസഭകളിലും എല്‍ഡിഎഫ് മേല്‍ക്കൈ നേടുന്ന സൂചനയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ലഭിക്കുന്നത്. ആറ് കോര്‍പ്പറേഷനുകളില്‍ ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്. ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് എട്ടിടത്തും യുഡിഎഫ് മുന്നിട്ടു നില്‍ക്കുന്നു.

 

സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുളളത്. ത്രിതല പഞ്ചായത്തുകളില്‍ ബ്ലോക്ക് തല വോട്ടിങ് യന്ത്രവിതരണ സ്വീകരണ കേന്ദ്രങ്ങളും നഗരസഭകളില്‍ അതതു സ്ഥാപനങ്ങളുടെ വിതരണ സ്വീകരണ കേന്ദ്രങ്ങളുമായിരിക്കും വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍. തപാല്‍ വോട്ടുകള്‍ ആയിരിക്കും ആദ്യം എണ്ണുക. ശേഷം ഒന്നാംവാര്‍ഡ് മുതല്‍ എന്ന ക്രമത്തില്‍ വോട്ടെണ്ണല്‍ തുടങ്ങും. പോളിങ് സ്‌റ്റേഷനുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൗണ്ടിങ് സൂപ്പര്‍വൈസര്‍മാര്‍ ഫലം രേഖപ്പെടുത്തും. തുടര്‍ന്ന് റിസല്‍ട്ട് തയ്യാറാകുന്ന സമയത്ത് ഗ്രാമപഞ്ചായത്ത് വരണാധികാരി ഓരോ വാര്‍ഡിലെയും ഫലപ്രഖ്യാപനം നടത്തും.

ഗ്രാമപഞ്ചായത്ത് കൗണ്ടിങ് മേശകളില്‍ നിന്നും ലഭിക്കുന്ന ടാബുലേഷന്‍ ഷീറ്റുകളുടെ അടിസ്ഥാനത്തില്‍ ബ്ലോക്ക് വാര്‍ഡുകളിലെ ഫലങ്ങള്‍ ക്രമീകരിച്ച് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരി ഫലങ്ങള്‍ അറിയിക്കും. ജില്ലാ പഞ്ചായത്തുകളിലെ ഫലം ജില്ലാ വരണാധികാരി കൂടിയായ കലക്റ്റര്‍മാരായിരിക്കും പ്രഖ്യാപിക്കുക. തദ്ദേശ തെരഞ്ഞെടുപ്പില്‍ ആദ്യമായിട്ടാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഉപയോഗിക്കുന്നത്.അതുകൊണ്ടു തന്നെ ജില്ലാ പഞ്ചായത്തുകളിലെ ഫലം ഒഴിച്ച് ബാക്കിയെല്ലാം വളരെ നേരത്തെ അറിയുവാന്‍ സാധിക്കും. വോട്ടെണ്ണലിന്റെ പുരോഗതി തത്സമയം അറിയിക്കുവാന്‍ ഇലക്ഷന്‍ കമ്മീഷന്‍ ട്രെന്‍ഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.വിവരങ്ങള്‍ ഉടനടി അപ്‌ലോഡ ചെയ്യുവാനുളള സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്.

courtesy southlive.in

© 2024 Live Kerala News. All Rights Reserved.