ഒന്നാംഘട്ട പോളിംഗ്‌സമയം തീര്‍ന്നു

 

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട പോളിംഗിന്റെ സമയം തീര്‍ന്നു. അഞ്ചുമണിക്ക് പോളിംഗ് സമയം അവസാനിക്കുമ്പോള്‍ 73 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പലയിടത്തും വോട്ടിംഗിനുള്ള വരി തുടരുകയാണ്. അതുകൊണ്ടുതന്നെ പോളിംഗ് ശതമാനം ഇനിയും ഉയര്‍ന്നേക്കും.

7 ജില്ലകളിലാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. നിലവില്‍ ജില്ല തിരിച്ചുള്ള പോളിംഗ് ശതമാനം ഇപ്രകാരമാണ്. തിരുവനന്തപുരം-71, കൊല്ലം-74, ഇടുക്കി-73, കോഴിക്കോട്-71, കണ്ണൂര്‍-74, വയനാട്-72, കാസര്‍കോട്-71.

© 2024 Live Kerala News. All Rights Reserved.