തുര്‍ക്കിയില്‍ എ കെ പി അധികാരത്തിലേക്ക്

 

തുര്‍ക്കിയില്‍ പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്റെ എ കെ പാര്‍ട്ടി അധികാരത്തിലേക്ക്. ഭൂരിഭാഗം ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 49.4 ശതമാനം വോട്ടുകള്‍ എ കെ പാര്‍ട്ടി കരസ്ഥമാക്കിയിട്ടുണ്ട്. എതിര്‍കക്ഷിയായ സിഎച്ച്പിക്ക് 25.4 ശതമാനം വോട്ട് നേടാനെ കഴിഞ്ഞിട്ടുള്ളൂ.

തുര്‍ക്കിയുടെ ഐക്യത്തിനും സമഗ്രതയ്ക്കുമുള്ള ജനങ്ങളുടെ ജനങ്ങളുടെ ശക്തമായ പിന്‍തുണയാണ് തിരഞ്ഞെടുപ്പ് വിജയത്തിലൂടെ ഉണ്ടായതെന്ന് പ്രസിഡണ്ട് എര്‍ദോഗന്‍ പറഞ്ഞു. 550 പാര്‍ലമെന്റ് സീറ്റില്‍ 316 എണ്ണം എകെപി കരസ്ഥമാക്കിയിട്ടുണ്ട്. തൊട്ടടുത്ത എതിര്‍കക്ഷിയായ റിപ്പബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സിഎച്ച്പി) ക്ക് 134 സീറ്റ് നേടാനേ കഴിഞ്ഞുള്ളൂ.

കേവലഭൂരിപക്ഷത്തിന് 276 സീറ്റുകളേ ആവശ്യമുള്ളൂ എന്നതിനാല്‍ എ കെ പാര്‍ട്ടിക്ക് ആരുടേയും പിന്തുണയില്ലാതെ ഒറ്റയ്ക്ക് ഭരിക്കാം. 2002 മുതല്‍ തുര്‍ക്കിയില്‍ അധികാരത്തിലുള്ള പാര്‍ട്ടിയാണ് എ കെ. എന്നാല്‍ കഴിഞ്ഞ ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് പിറകോട്ടടി നേരിട്ടു. അതെസമയം, ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാല്‍ വീണ്ടും തിരഞ്ഞെടുപ്പ് നടക്കുകയായിരുന്നു.