മ്യാന്മര്‍ ഓപ്പറേഷന്‍ ഒരു സൂചന മാത്രം.. ശക്തമായ വ്യോമാക്രമണത്തിന് സൈന്യം തയ്യാറെടുക്കുന്നു.. അതിര്‍ത്തി പ്രദേശങ്ങളിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടച്ചു നീക്കണമെന്ന് മോദിയുടെ നിര്‍ദ്ദേശം

ന്യൂഡല്‍ഹി : മ്യാന്മര്‍ ഓപ്പറേഷന്‍ ഭീകരര്‍ക്കുള്ള ഭാരത സൈന്യത്തിന്റെ സൂചനമാത്രമാണെന്ന റിപ്പോര്‍ട്ട്. അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശക്താമായ വ്യോമാക്രമണം നടത്താനാണ് പദ്ധതി. സദ്ദാം ഹുസൈനെ പിടിക്കാനായി അമേരിക്കന്‍ സേന നടത്തിയ ആക്രമണങ്ങള്‍ക്ക സമാനമായി അതിര്‍ത്തി പ്രദേശങ്ങളിലെ ഭീകര പ്രവര്‍ത്തനങ്ഹളെ നേരിടാനാണ് പദ്ധതി. അയല്‍ രാജ്യത്താണ് ഭീകരര്‍ ഒളിച്ചിരിക്കുന്നതെങ്കില്‍ അവിടെ കയറി അമര്‍ച്ചചെയ്യാനും പദ്ധതിയുണ്ട്. അതിര്‍ത്തി പ്രദേശങ്ങളിലെ ഭീകര പ്രവര്‍ത്തനഹ്ങല്‍ എന്ത് വിലകൊടുത്തും തടയണമെന്ന മോദി സൈനീക മേധാവിക്ക് നേരിട്ട നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.indian army

മ്യാന്‍മറിലെ ഒളിത്താവളങ്ങളില്‍ സുരക്ഷിതരാണെന്ന് കരുതിയ നാഗാ ഭീകരര്‍ ആദ്യമായിട്ടാണ് ഇന്ത്യന്‍ കമാന്‍ഡോ ഓപ്പറേഷന്റെ കൊടുംചൂടറിഞ്ഞത്. ഇരുട്ടില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് കടന്നുചെന്ന ഇന്ത്യന്‍ കമാന്‍ഡോകളുടെ പ്രഹരത്തിന് മുന്നില്‍ പകച്ചുപോയ ഭീകരര്‍ ചെറുത്തുനില്പിന് ത്രാണിയില്ലാതെ വെടിയേറ്റ് വീഴുകയായിരുന്നു. 100ലേറെ ഭീകരര്‍ കൊല്ലപ്പെട്ടുവെന്നാണ് വിവരം. 18 ഇന്ത്യന്‍ സൈനികരെ ഒളിയാക്രമണത്തില്‍ വധിച്ചവര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശപ്രകാരം അഞ്ചാം നാള്‍ മറുപടി നല്‍കുകയായിരുന്നു.

പാരച്യൂട്ടില്‍ ശത്രുരാജ്യത്തില്‍ പോലും ഇറങ്ങി ആക്രമണം നടത്താന്‍ പരിശീലനം നേടിയിട്ടുള്ള സേനാ റെജിമെന്റിലെ ‘പാര21’ കമാന്‍ഡോകളായിരുന്നു ദൗത്യത്തിന്റെ മുന്‍നിരയില്‍.Myanmar-Operation-2015-460x318
ചൊവ്വാഴ്ച രാത്രി വ്യോമസേനയുടെ ‘എം.ഐ 17’ ഹെലികോപ്ടറുകളില്‍ മ്യാന്‍മര്‍ അതിര്‍ത്തിയിലേക്ക് പറന്ന കമാന്‍ഡോകള്‍ ഇറങ്ങിയത് ഭീകരരുടെ താവളങ്ങളില്‍ നിന്ന് രണ്ടുകിലോമീറ്ററോളം അകലെയാണ്. സമയം വെളുപ്പിന് 2 മണി. താവളങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗം കൃത്യമായ വിവരങ്ങള്‍ നല്‍കിയിരുന്നു. മലകള്‍ താണ്ടി ഒറ്റയടിപ്പാതകളിലൂടെയും അല്ലാതെയും ഇരുട്ടിന്റെ മറപിടിച്ച് നടന്നുനീങ്ങുകയായിരുന്നു കമാന്‍ഡോകള്‍.
ഇന്ത്യയ്ക്ക് പുറത്തെ ഒളിത്താവളങ്ങള്‍ സുരക്ഷിതമാണെന്ന ഭീകരരുടെ കണക്കുകൂട്ടലാണ് തെറ്റിയത്. ഭീകരവേട്ട സംബന്ധിച്ച് ഇന്ത്യയും മ്യാന്‍മറും തമ്മില്‍ കരാറുണ്ട്. വിവരം മുന്‍കൂട്ടി അറിയിക്കണമെന്നേയുള്ളൂ. എന്നാല്‍, മ്യാന്‍മറിലെ സൈനിക അധികൃതരെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. വിവരം ചോര്‍ന്ന് ഭീകരരില്‍ എത്താന്‍ സാദ്ധ്യതയുണ്ടായിരുന്നു. അതിനാല്‍, താവളങ്ങള്‍ കമാന്‍ഡോകള്‍ വളഞ്ഞശേഷമാണ് വിവരം മ്യാന്‍മര്‍ അധികൃതരെ അറിയിച്ചത്.

army2ഏത് സാഹചര്യവും നേരിടാന്‍ പരിശീലനം നേടിയിട്ടുള്ള കമാന്‍ഡോകള്‍ ഓര്‍ക്കാപ്പുറത്ത് കനത്ത ആക്രമണം തുടങ്ങിയത് ഭൂരിഭാഗം പേര്‍ക്കും ഓടിയൊളിക്കാന്‍ പോലും അവസരം നല്‍കാതെയാണ്. അരമണിക്കൂര്‍ മാത്രമേ ഓപ്പറേഷന്‍ നീണ്ടുള്ളൂ. രക്ഷപ്പെട്ട ഭീകരര്‍ക്ക് പോലും പരിക്കേറ്റിരുന്നു. കമാന്‍ഡോകളില്‍ ആര്‍ക്കും സാരമായ പരിക്കില്ല. ദൗത്യം പൂര്‍ത്തിയായപ്പോള്‍ കമാന്‍ഡോകളെ വ്യോമസേനാ കോപ്ടറുകളില്‍ തിരിച്ചെത്തിക്കുകയായിരുന്നു.
മോദിയുടെ ബംഗ്‌ളാദേശ് സന്ദര്‍ശനത്തിനിടെയായിരുന്നു സൈനികരെ വധിച്ച ഭീകരരെ പിന്തുടര്‍ന്ന് അമര്‍ച്ച ചെയ്യാനുള്ള തീരുമാനം. മോദി പച്ചക്കൊടി കാട്ടിയതോടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ജോവലിന്റെയും കരസേനാമേധാവി ജനറല്‍ ദല്‍ബീര്‍ സിംഗിന്റെയും നേതൃത്വത്തില്‍ ദൗത്യം ആസൂത്രണം ചെയ്യുകയായിരുന്നു.
‘നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഒഫ് നാഗാലാന്‍ഡി’ലെയും മെയ്തി ഗ്രൂപ്പിലെയും ഭീകരരുടെ താവളങ്ങളായിരുന്നു ലക്ഷ്യം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ചെറുതും വലുതുമായ ഭീകരഗ്രൂപ്പുകളുടെ താവളങ്ങള്‍ ബംഗ്‌ളാദേശിലോ മ്യാന്‍മറിലോ ആണ്. ഒളിയാക്രമണം നടത്തിയശേഷം അതിര്‍ത്തികടന്ന് രക്ഷപ്പെടുകയാണ് തന്ത്രം.

കിഴക്കന്‍ മേഖലയില്‍ ആദ്യമായാണ് സേന പരസ്യമായി അതിര്‍ത്തികടന്ന് ഒരു ഭീകരവേട്ട നടത്തുന്നത്. പാകിസ്ഥാനുള്ള ഒരു മുന്നറിയിപ്പുമുണ്ട് അതിനാല്‍ ഈ ദൗത്യത്തില്‍. വ്യോമസേനയുമായി ചേര്‍ന്ന് കരസേന വിദേശത്ത് ഒരു ഓപ്പറേഷന്‍ നടത്തുന്നത് ആദ്യമാണെന്ന പ്രത്യേകതയുമുണ്ട്. അമേരിക്കയുടെ കമാന്‍ഡോ വിഭാഗങ്ങളെ പോലെ ഗ്‌ളാമറുള്ള പേരില്ലെന്നേയുള്ളൂ. ലോകത്തെ ഏറ്റവും നിര്‍ഭയരായ കമാന്‍ഡോകളായാണ് ‘പാരാ’ വിഭാഗത്തിലെ ഭടന്മാര്‍ പരിഗണിക്കപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.