ബാര്‍ കോഴക്കേസില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായിട്ടില്ല: എസ്പി സുകേശന്‍

 

ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദ്ദമുണ്ടായിട്ടില്ലെന്ന് വിജിലന്‍സ് എസ്പി ആര്‍ സുകേശന്‍. മേലുദ്യോഗസ്ഥരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ സമ്മര്‍ദ്ദമുണ്ടായിട്ടില്ല. തികച്ചും സ്വതന്ത്രമായാണ് താന്‍ കേസന്വേഷിച്ചത്. കാലാകാലങ്ങളില്‍ വിജിലന്‍സില്‍ നടക്കുന്നതാണ് ഈ കേസിലും നടന്നതെന്നും സുകേശന്‍ വ്യക്തമാക്കി.

കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത് സ്വാഭാവികം മാത്രമാണ്. തുടരന്വേഷണം പ്രഖ്യാപിച്ചതുകൊണ്ടുമാത്രം ഒരാള്‍ കുറ്റക്കാരനാവില്ലെന്നും സുകേശന്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.