മന്ത്രി മാണി ആ പണമെന്ത് ചെയ്തു..? #എന്റെ വക 500: പണം മന്ത്രി മാണി കാരുണ്യ ഫണ്ടില്‍ നല്‍കിയിട്ടില്ലെന്ന് വിവരാവകാശ രേഖ

തിരുവനന്തപുരം: സംവിധായകന്‍ ആഷിക് അബു തുടക്കമിട്ട Entevaka500 എന്ന സോഷ്യല്‍ മീഡിയ കൂട്ടായ്മ ധനകാര്യ മന്ത്രി കെ.എം മാണിക്ക് അയച്ച പണം കാരുണ്യ ഫണ്ടിലേക്ക് സംഭാവന നല്‍കിയില്ലെന്ന് വിവരാവകാശ രേഖ. വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ് സുഭാഷ് ചന്ദ്രനാണ് ഈ രേഖ ഫേസ്ബുക്കിലെ വിരാവകാശ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത്.

 

 

 

 

km mani

ബാര്‍ കോഴയുമായ ആരോപണങ്ങള്‍ക്കിടെ സംവിധായകന്‍ ആഷിക് അബുവാണ് Entevaka500 എന്ന ഹാഷ് ടാഗില്‍ മന്ത്രി മാണിക്ക് പണമയക്കാനുള്ള കാമ്പെയിന്‍ ആരംഭിച്ചത്.തുടര്‍ന്ന് മന്ത്രിയുടെ പേരില്‍ മണിയോര്‍ഡറുകള്‍ പ്രവഹിച്ചു. ഇങ്ങനെ ലഭിച്ച പണം കാരുണ്യ ഫണ്ടിലേക്ക് നല്‍കുമെന്ന് തുടര്‍ന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് വിരാവകാശ നിയമപ്രകാരം ഈ പണം ലഭിച്ചോ എന്ന് ധനകാര്യ വകുപ്പിനോട് ആരാഞ്ഞതെന്ന് ധനരാജ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ലോട്ടറി ഡയറക്ടറേറ്റില്‍ നിന്നും കിട്ടിയ വിവരാവകാശ രേഖയാണ് പുറത്തു വന്നത്. ധനകാര്യമന്ത്രി കാരുണ്യ ഫണ്ടിലേക്ക് സംഭാവന ഒന്നും നല്‍കിയിട്ടില്ല എന്നാണ് ഭാഗ്യക്കുറി ജോ. ഡയരക്ടര്‍ അറിയിച്ചത്. രേഖ പുറത്തുവന്നതോടെ ഇക്കാര്യം ഓണ്‍ലൈനില്‍ വീണ്ടും ചര്‍ച്ചയായി. ഏറെ നാളുകള്‍ക്കുശേഷം Entevaka500 ഹാഷ് ടാഗില്‍ പോസ്റ്റുകള്‍ വ്യാപിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.