സംസ്ഥാന പ്രൊഫഷണല്‍ നാടകമത്സരത്തിന് അപേക്ഷ ക്ഷണിച്ചു

 

പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള 2015ലെ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ക്ക് കേരള സംഗീത നാടക അക്കാദമി അപേക്ഷ ക്ഷണിച്ചു. അക്കാദമിയുടെ അംഗീകാരമുള്ള സംഘങ്ങള്‍ക്കു മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളൂ. 2014 ഒക്ടോബര്‍ 20നും 2015 ഒക്ടോബര്‍ 19നും മധ്യേ അവതരിപ്പിച്ച നാടകങ്ങളാണ് 2015ലെ അവാര്‍ഡിന് പരിഗണിക്കുക. നാടകരചനയെയോ നാടകാവതരണത്തെയൊ സംബന്ധിച്ച് മലയാളത്തില്‍ പ്രസിദ്ധീകരിച്ച കൃതിക്കുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിശ്ചിത ഫോറത്തില്‍ ബന്ധപ്പെട്ട രേഖകളും സാക്ഷ്യപത്രങ്ങളും സ്‌ക്രിപ്റ്റിന്റെ മൂന്ന് കോപ്പികളും സഹിതം അപേക്ഷ നവംബര്‍ അഞ്ചിനകം അക്കാദമി സെക്രട്ടറിക്ക് സമര്‍പ്പിക്കണം.

നവംബര്‍ 29 മുതല്‍ ഡിസംബര്‍ എട്ട് വരെ മേഖലാ നാടക മത്സരവും ഡിസംബര്‍ 12 മുതല്‍ 20 വരെ സംസ്ഥാന നാടകമത്സരവും സംഘടിപ്പിക്കും. അപേക്ഷാഫോറവും നിയമാവലിയും ലഭിക്കുന്നതിന് അഞ്ച് രൂപയുടെ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി, തൃശൂര്‍ 20 വിലാസത്തില്‍ അപേക്ഷിക്കണം. അക്കാദമിയുടെ www.keralasangeethanatakaakademi.in വെബ്‌സൈറ്റിലും അപേക്ഷാഫോറവും നിയമാവലിയും ലഭിക്കും.

© 2024 Live Kerala News. All Rights Reserved.