പുരോഗതി ഐക്യത്തിലൂടെ മാത്രം: പ്രധാനമന്ത്രി

 

ഐക്യത്തിലൂടെ മാത്രമെ രാജ്യത്തിന് പുരോഗതിയുണ്ടാകൂ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റ 140-ാം ജന്മവാര്‍ഷിക ദിനാചരണത്തില്‍ ഡല്‍ഹിയില്‍ സംസാരിക്കുകയായിരുന്നു മോദി. ഐക്യം, സമാധാനം, ശാന്തി, യോജിപ്പ് എന്നിവയിലൂടെ മാത്രമേ രാജ്യത്തിന് പുരോഗതി കൈവരിക്കാനാകൂ. അതിനായി തോളോടു തോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പട്ടേലിനെ പോലെ പലരുടേയും പ്രയത്‌നഫലമാണ് രാജ്യത്തെ ഐക്യത. അത് തകരാന്‍ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പട്ടേലിന്റെ പ്രതിമയില്‍ പ്രധാനമന്ത്രി സ്മരണാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ഓര്‍മയ്ക്കായുള്ള ഐക്യത്തിനുവേണ്ടിയുള്ള ഓട്ടം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.

© 2024 Live Kerala News. All Rights Reserved.