സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു

 

പൊന്നാനി ഈശ്വരമംഗലത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ 2016 ലെ സിവില്‍ സര്‍വീസ് പ്രാഥമിക പരീക്ഷയ്ക്കുള്ള റഗുലര്‍ കോഴ്‌സുകള്‍ ഡിസംബര്‍ രണ്ടു മുതല്‍ ആരംഭിക്കും. ബിരുദധാരികള്‍ക്കും അവസാന വര്‍ഷ പരീക്ഷ എഴുതിയവര്‍ക്കുമാണ് പ്രവേശനം. അപേക്ഷാ ഫോറം സെന്ററില്‍ നിന്നും 100 രൂപ ഫീസൊടുക്കി നേരിട്ടും, വെബ് സൈറ്റില്‍ നിന്ന്‌
ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. അപേക്ഷ രണ്ട് പാസ്‌പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോസഹിതം നേരിട്ടോ തപാല്‍ മാര്‍ഗമോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചിലേയ്ക്ക് സമര്‍പ്പിക്കാം.

ഡൗണ്‍ലോഡ് ചെയ്ത അപേക്ഷ ഉപയോഗിക്കുന്നവര്‍ ഡയറക്ടര്‍, സെന്‍റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന തരത്തില്‍ ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്ത 100 രൂപ ഡിഡിയും അതോടൊപ്പം അയക്കണം. പൂരിപ്പിച്ച അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി നവംബര്‍ 13, വൈകിട്ട് അഞ്ച് മണി. നവംബര്‍ 15 ന് കാലത്ത് 11 മണിക്ക് സെന്‍ററില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പ്രവേശനം. ഈ സ്ഥാപനത്തിലെ മൊത്തം സീറ്റില്‍ 50 ശതമാനം മുസ്ലിം വിദ്യാര്‍ത്ഥികള്‍ക്കും, 10 ശതമാനം പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും ഫീസിളവോടുകൂടി സംവരണം ചെയ്തിട്ടുണ്ട്.

വിലാസം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ റിസര്‍ച്ച്, കരിമ്പന, ഈശ്വരമംഗലം പി. ഒ പൊന്നാനി. ഫോണ്‍ : 04942665489, 9895707072 www.ccek.org email.icsrgovt@gmail.com