ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ എഴുത്തുപരീക്ഷ

 

സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് ഡിസംബര്‍ 19 ന് നടത്തുന്ന ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസര്‍ ബി ഗ്രേഡ് എഴുത്ത് പരീക്ഷയ്ക്ക് നവംബര്‍ 16 വരെ അപേക്ഷിക്കാം. വിശദവിവരം ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ ആഫീസില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ നിശ്ചിത രേഖകളോടുകൂടി സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ്, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറുടെ കാര്യാലയം ഹൗസിംഗ് ബോര്‍ഡ് ബില്‍ഡിംഗ്‌സ്, തിരുവനന്തപുരം-695001 വിലാസത്തില്‍ ലഭിക്കണം.