എസ്തര്‍ അനൂഹ്യ വധക്കേസില്‍ പ്രതിക്ക് വധശിക്ഷ

 

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്ന എസ്തര്‍ അനൂഹ്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. മുംബൈ പ്രത്യേക വനിതാ കോടതിയാണ് പ്രതിയായ ചന്ദ്രബന്‍ സുധാം സനാപിന് വധശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. റെയില്‍വെസ്റ്റേഷനില്‍ നിന്ന് ബൈക്കില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. ഡിഎന്‍എ പരിശോധന, എസ്തറിന്റെ മോതിരം, ബാഗ്, തിരിച്ചറിയല്‍ കാര്‍ഡ്, മൊബൈല്‍ ഫോണ്‍ എന്നിവയായിരുന്നു പ്രധാന തെളിവുകള്‍.

ഹൈദരാബാദ് സ്വദേശിയായിരുന്ന എസ്തര്‍ ക്രിസ്തുമസ് അവധിക്ക് ശേഷം ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ മുംബെയില്‍ എത്തിയതായിരുന്നു. റെയില്‍വെസ്റ്റേഷനില്‍ നിന്നും ഹോസ്റ്റലിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇവര്‍ കൊല്ലപ്പെടുന്നത്. റെയില്‍വെസ്റ്റേഷനില്‍ വച്ച് ടാക്‌സി ഡ്രൈവറെന്ന വ്യാജേന എസ്തറെ സമീപിച്ച ചന്ദ്രബന്‍ പിന്നീട് യുവതിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോവുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.