ആനക്കഥകളുമായി ജയറാമിന്റെ ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം

 

നടന്‍ ജയറാം എഴുതിയ ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം എന്ന പുസ്തകം പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടിയാണ് പുസ്തകം പുറത്തിറക്കിയത്. ജയറാമിന്റെ ആനയായിരുന്ന കണ്ണന്റെ പാപ്പാന്‍ കുട്ടപ്പന് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. തമാശകള്‍ അതേ അര്‍ത്ഥത്തില്‍ പറഞ്ഞ് ഫലിപ്പിക്കാനുള്ള ജയറാമിന്റെ കഴിവ് എഴുത്തിലും അനുഭവവേദ്യമാകുമെന്നാണ് തന്റെ വിശ്വാസമെന്ന് മമ്മൂട്ടി പറഞ്ഞു. എം.ടി വാസുദേവന്‍ നായരാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
പല കാലഘട്ടങ്ങളായി തന്നെ സ്വാധീനിച്ചിട്ടുള്ള ആനകളും ആനക്കഥകളും കൂട്ടി യോജിപ്പിച്ചിട്ടുള്ളതാണ് ആള്‍ക്കൂട്ടത്തില്‍ ഒരാനപ്പൊക്കം എന്ന പുസ്തകമെന്ന് ജയറാം പറഞ്ഞു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ അനന്തിരവന്‍ എന്തുകൊണ്ട് ഒരു പുസ്തകം എഴുതുന്നില്ല എന്ന് പലരും ചോദിച്ചിരുന്നു. ആ ഒരു പാരമ്പര്യത്തിന്റെ പിന്‍ബലത്തിലാണ് ഇത്തരത്തിലൊരു പുസ്തകം തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
പ്രൊഫ. എം.കെ സാനു, സേതു, കെ.എല്‍ മോഹനവര്‍മ, നടന്‍ സിദ്ധിഖ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

© 2024 Live Kerala News. All Rights Reserved.