സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ ഓഡിറ്റ് ചെയ്യാന്‍ സിഎജിക്ക് അധികാരമില്ലെന്ന് കോടതി

 

ഡല്‍ഹിയിലെ സ്വകാര്യ വൈദ്യുതി വിതരണ കമ്പനികള്‍ ഓഡിറ്റ് ചെയ്യാന്‍ സിഎജിക്ക് അധികാരമില്ലെന്ന് കോടതി വിധി. ദില്ലി ഹൈക്കോടതിയാണ് ഇത് സംമ്പന്ധിച്ച് അന്തിമ വിധി പ്രസ്താവിച്ചത്. ഓഡിറ്റിനെ എതിര്‍ത്ത് കമ്പനികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.

അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി സര്‍ക്കാരാണ് കമ്പനികളെ ഓഡിറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. കമ്പനികള്‍ നഷ്ടക്കണക്കുകള്‍ കാണിച്ച് വൈദ്യുതി നിരക്ക് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ഇതിനെതിരെ കമ്പനികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.