നിരത്ത് പിടിക്കാന്‍ മാരുതിയുടെ ബലേനോ

 

മാരുതി സുസുക്കിയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ബലേനോ സംസ്ഥാനത്ത് അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മാരുതി സുസുക്കി മാര്‍ക്കറ്റിംഗ് ജനറല്‍ മാനേജര്‍ വിനയ് പന്ത് വാഹനം പുറത്തിറക്കി.

പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ ബലേനോ ലഭ്യമാണ്. പെട്രോള്‍ വിഭാഗത്തില്‍ 21.4 കിലോമീറ്ററും ഡീസല്‍ വിഭാഗത്തില്‍ 27.39 കിലോമീര്‍ ഇന്ധന ക്ഷമതയാണ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. സുരക്ഷയ്ക്കായി എബിഎസ് ആന്‍ഡ് ഇബിഡി ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക്, ഡ്യുവല്‍ എയര്‍ ബാഗ് എന്നിവയും വാഹനത്തിന് നല്‍കിയിരിക്കുന്നു. ലാമ്പിനൊപ്പം ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ ബസറും കാമറയ്‌ക്കൊപ്പം റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

കൂടാതെ ആപ്പിള്‍ കാര്‍ പ്ലേ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ബലേനോയ്ക്കുണ്ട്. വിവിടി പെട്രോള്‍ എന്‍ജിന് 62 കിലോവാട്ടില്‍ 6000 ആര്‍പിഎം പവറും 115 എന്‍എമ്മില്‍ 4000 ആര്‍പിഎം ടോര്‍ക്കും ലഭിക്കും. ഡിഡിഐഎസ് 190 ഡീസല്‍ എന്‍ജിന്‍ 55.2 കിലോവാട്ടില്‍ 4000 ആര്‍പിഎം പവറും 190 എന്‍എമ്മില്‍ 2000 ആര്‍പിഎം ടോര്‍ക്കും ഉണ്ട്്. 3.9 മീറ്റര്‍ നീളവും 1.5 മീറ്റര്‍ ഉയരവുമാണ് വാഹനത്തിനുള്ളത്.

പ്രൊജക്ടര്‍ ഹെഡ്‌ലാംപ്, പ്രീമിയം എല്‍ഇഡി റിയര്‍ കോമ്പിനേഷന്‍ ലാമ്പ്‌സ്, ഏയ്‌റോഡൈനാമിക് ഔട്ട്‌സൈഡ് റിയര്‍ വ്യു മിററുകള്‍, ക്ലീനും ക്ലട്ടര്‍ ഫ്രീയുമായ ഡാഷ് ബോര്‍ഡ്, ഓള്‍ഡ് ബ്ലാക് ഇന്റീരിയര്‍, മള്‍ട്ടി ഇന്‍ഫര്‍മേഷന്‍ സ്പീഡോമീറ്റര്‍, ടച്ച് സ്‌ക്രീന്‍ ഓഡിയോ തുടങ്ങിയവ മറ്റു പ്രത്യേകതകളാണ്.

© 2024 Live Kerala News. All Rights Reserved.