കരിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയം : ചെന്നിത്തല

തിരുവനന്തപുരം: കരിപ്പൂരില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഫൊറന്‍സിക് പരിശോധനയ്ക്കുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കും. എ‍ഡിജിപി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണ ചുമതലയെന്നും ചെന്നിത്തല പറഞ്ഞു. വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന്റെ മരണം കൊലപാതകമാണോ അപകടമരണമാണോയെന്ന് അന്വേഷിക്കും.. സംഘര്‍ഷത്തെ തുടര്‍ന്ന് ഒത്തു തീര്‍പ്പെന്ന നിലയില്‍ വിമാനത്താവളത്തിന്‍്റെ സുരക്ഷാ ചുമതല കേരളാ പൊലീസ് ഏറ്റെടുത്തിട്ടുണ്ട്. വിമാനത്താവളത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വെടിയേറ്റ് മരിച്ച എസ്.എസ് യാദവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം നടത്തും. മൃതദേഹം വിമാനത്താവളത്തില്‍ കൊണ്ടുവരുമ്പോഴുണ്ടാകുന്ന സുരക്ഷാ പ്രശ്നം കണക്കിലെടുത്ത് കൂടുതല്‍ പൊലീസുകാരെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.