ബാര്‍ കോഴ: തുടരന്വേഷണം നടക്കട്ടെയെന്ന് എ.കെ ആന്റണി

 

ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം നടക്കട്ടെയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. കെ ആന്റണി. ധാര്‍മ്മികത വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ആന്റണി കോഴിക്കോട് വ്യക്തമാക്കി.

അതെസമയം കേരളകോണ്‍ഗ്രസിനകത്ത് മാണിക്കെതിരെ നീക്കം ശക്തമായി. മാണി മന്ത്രിസ്ഥാനം ഒഴിയണമെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. വിഷയം മാണി കൈകാര്യം ചെയ്ത രീതി ശരിയല്ല. കുടുമ്പകാര്യം പോലെയാണ് മാണി വിഷയം കൈകാര്യം ചെയ്യുന്നതെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി യോഗം വിളിച്ച് ചേര്‍ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഉചിതമായ സമയത്ത് യോഗം വിളിച്ചു ചേര്‍ക്കുമെന്ന് മാണി പ്രതികരിച്ചു.

© 2024 Live Kerala News. All Rights Reserved.