തന്റെ വാക്കുകള്‍ ഒരു മൂന്നാംകിട മലയാളം സിനിമ മാസിക വളച്ചൊടിച്ചു. തെറ്റായ തലക്കെട്ട് നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ശ്യാമപ്രസാദ് പറയുന്നു. താന്‍ കൊടുത്ത അഭിമുഖത്തില്‍ അങ്ങനെയൊരു പ്രസ്താവനയില്ല. കഴിവുള്ള വളര്‍ന്നുവരുന്ന ഒരു നടന്റെ ഇപ്പോഴത്തെ പ്രശസ്തി മനസ്സിലാക്കി ചെയ്യുന്ന വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണിത്.
നിവിന്‍ പോളിക്ക് റേഞ്ചില്ലെന്ന് ഞാന്‍ പറഞ്ഞിട്ടില്ലെന്ന് സംവിധായകന്‍ ശ്യാമപ്രസാദ്. തന്റെ വാക്കുകള്‍ ഒരു മൂന്നാംകിട മലയാളം സിനിമ മാസിക വളച്ചൊടിച്ചു. തെറ്റായ തലക്കെട്ട് നല്‍കി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ശ്യാമപ്രസാദ് പറയുന്നു. താന്‍ കൊടുത്ത അഭിമുഖത്തില്‍ അങ്ങനെയൊരു പ്രസ്താവനയില്ല. കഴിവുള്ള വളര്‍ന്നുവരുന്ന ഒരു നടന്റെ ഇപ്പോഴത്തെ പ്രശസ്തി മനസ്സിലാക്കി ചെയ്യുന്ന വൃത്തികെട്ട മാധ്യമപ്രവര്‍ത്തനമാണിത്. ഈ തലക്കെട്ട് കണ്ട് തളരാന്‍ മാത്രം കഴിവില്ലാത്ത ആളല്ല നിവിന്‍ പോളിയെന്ന് മാസികയുടെ എഡിറ്റര്‍ മനസ്സിലാക്കണമെന്നും ശ്യാമപ്രസാദ് തന്റെ ഫേസ്ബുക്ക പോസറ്റില്‍ പറയുന്നു.
ഇത്തരം വ്യാജപ്രചരണങ്ങള്‍ വിശ്വസിക്കുന്ന ആളല്ല നിവിന്‍.
ഈ വാര്‍ത്തമൂലം ആളുകളില്‍ ഉണ്ടായ തെറ്റിദ്ധാരണ മാറ്റണം എന്ന ആഗ്രഹമുള്ളതുകൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നതെന്നും ശ്യാമപ്രസാദ് വിശദീകരിക്കുന്നു. ഒരു നടന്റെ കഴിവിനെ തള്ളിപ്പറയുന്നത് എന്റെ സ്വഭാവമല്ല. മലയാളസിനിമയില്‍ നിവിന്‍ ഇനിയും നല്ല കഥാപാത്രങ്ങളെ സംഭാവന ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.
അതേ സമയം ശ്യാമപ്രസാദിന്റെ വാക്കുകളെന്ന പേരില്‍ ചില ഓണ്‍ലൈന്‍മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിരുന്നു..
ശ്യാമപ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇവിടെ വായിക്കാം..