ചൈനയിലെ സ്ത്രീകളെ ഒന്നിലധികം പേര്‍ വിവാഹം ചെയ്യട്ടെയെന്ന് ‘വിദഗ്‌ദ്ധോപദേശം’

ബീജിംഗ്: ചൈനയിലെ ജനസംഖ്യയില്‍ സ്ത്രീകളാണ് കൂടുതലുള്ളത്. ലിംഗാനുപാതത്തിലെ ഈ അന്തരം മൂലം ചൈനീസ് യുവാക്കള്‍ക്ക് പെണ്ണു കിട്ടുന്നില്ല എന്ന പരാതിക്ക് പരിഹാരവുമായി പുതിയ നിര്‍ദേശം. സ്ത്രീകളെ ഒന്നിലധികം പുരുഷന്‍മാര്‍ വിവാഹം കഴിക്കട്ടെയെന്നാണ് പുതിയ പരിഹാര നിര്‍ദേശം. ചിരിച്ചു തള്ളാന്‍ വരട്ടെ, ചൈന ഷെയ്ജിംഗ് സര്‍വകാലാശാലയിലെ ഫിനാന്‍സ് ആന്‍ഡ് എക്‌ണോമിക് പ്രൊഫസറായ ഷീ സുവോഷിയാണ് ഈ നിര്‍ദേശം നല്‍കിയത്. പുരുഷന്‍മാര്‍ തമ്മിലുള്ള വിവാഹത്തിനു നിയമപ്രാബല്യം കൊണ്ടുവരണമെന്ന നിര്‍ദേശവും ഇദ്ദേഹം നല്‍കിയിട്ടുണ്ട്.

തന്റെ ബ്ലോഗിലൂടെയാണ് സുവോഷി രാജ്യം നേരിടുന്ന ‘പ്രതിസന്ധി’ക്ക് പരാഗാരവുമായി എത്തിയത്. ഒട്ടേറെ പുരുഷന്‍മാര്‍ക്ക് ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിയുന്നില്ല. പാവപ്പെട്ടവരാണ് ഈ പ്രശ്‌നം കൂടുതലായി അനുഭവിക്കുന്നത്. ഭാര്യയും കുടുംബവുമില്ലാതെയാണ് ഇങ്ങനെയുള്ള നിരവധിപേര്‍ ജീവിച്ചു മരിക്കുന്നത്. ഇത്തരക്കാര്‍ക്ക് സ്വീകരിക്കാവുന്ന മാര്‍ഗ്ഗമാണ് തന്റെ നിര്‍ദേശത്തിലുള്ളതെന്നും സുവോഷി കുറിക്കുന്നു.

ചൈനയിലെ ചില ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ സഹോദരന്‍മാര്‍ ചേര്‍ന്ന് ഒരു സ്ത്രീയെ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്നും പ്രൊഫസര്‍ പറയുന്നു. ഈ പരാമര്‍ശങ്ങളില്‍ വിമര്‍ശനം രേഖപ്പെടുത്തിക്കൊണ്ട് നിരവധി പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. തന്റെ നിലപാടുകളില്‍ തെറ്റില്ലെന്ന് പ്രൊഫസറും വ്യക്തമാക്കി. ഏതായാലും സുവോഷിയുടെ നിര്‍ദേശങ്ങള്‍ ചൈനയില്‍ വന്‍ തരംഗമായിരിക്കുകയാണ്.

 

courtesy . newsmoments.in

© 2024 Live Kerala News. All Rights Reserved.