കുല്‍ഗാമില്‍ സൈന്യവും തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; ലഷ്‌കറെ തോയിബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു

ശ്രീനഗര്‍; ഇന്നലെ രാത്രി കുല്‍ഗാം ജില്ലയില്‍ തീവ്രവാദികളും സൈന്യവുമായി നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കറെ തോയിബ കമാന്‍ഡര്‍ അബു കാസിം കൊല്ലപ്പെട്ടു. 2013 ജൂണില്‍ ഉദ്ദംപൂരില്‍ എട്ടുസൈനികര്‍ കൊല്ലപ്പെടാനുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്‍ അബു ഖാസിം ആയിരുന്നു. ശ്രീനഗറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുളള വനത്തില്‍ വച്ചാണ് ഇന്നലെ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടിയതെന്നും ഇതില്‍ ഒരു സൈനികന് പരുക്കേറ്റതായും ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. വനത്തിനുള്ളില്‍ തമ്പടിച്ചിരുന്ന ലഷ്‌കറെ തോയിബ കമാന്‍ഡറെ മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവെപ്പിനിടെയാണ് സൈന്യം കൊലപ്പെടുത്തിയത്. നേരത്തെ ആഗസ്റ്റിലും ഉദ്ദംപൂരില്‍ നടന്ന ഏറ്റുമുട്ടലിനൊടുവില്‍ നാട്ടുകാരുടെ സഹായത്തോടെ സൈന്യം ഒരു ഭീകരനെ ജീവനോടെ പിടികൂടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.