ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍. ബംഗളൂരൂ പൊലീസാണ് അറസ്റ്റ് ചെയ്തത്. ബംഗളൂരൂവില്‍ സുഹൃത്തും സിനിമാനിര്‍മ്മാതാവുമായ സ്ത്രീ സുഹൃത്തിനെ ശാരീരികമായി അക്രമിച്ചു എന്ന പരാതിയിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 10.30 മുതല്‍ പൊലീസ് ചോദ്യം ചെയ്ത മിശ്രയെ ഉച്ചയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് മിശ്രയ്ക്കെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ സെപ്റ്റംബര്‍ 27ന് മിശ്ര ബംഗളൂരൂവിലെ ഹോട്ടലില്‍വെച്ച് തന്നെ ശാരീരികമായി അക്രമിച്ചെന്നായിരുന്നു യുവതി ബംഗളൂരൂ പൊലീസില്‍ പരാതി നല്‍ികയത്. പരാതി പരിഗണിച്ച പൊലീസ് എഫ്ഐആര്‍ ഫയല്‍ ചെയുകയായിരുന്നു. കഴിഞ്ഞ ദിവസം അവസാനിച്ച ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയിലും ഇന്ത്യന്‍ ടീം അംഗമായിരുന്നു അമിത് മിശ്ര.