സൗദി അറേബ്യയില്‍ ചാവേര്‍ സ്‌ഫോടനം; മൂന്നു പേര്‍ കൊല്ലപ്പെട്ടു

നജ്‌റാന്‍: സൗദി അറേബ്യയിലെ നജ്‌റാനിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. തെക്കു പടിഞ്ഞാറന്‍ നജ്‌റാനിലെ അല്‍ മശ്ഹാദ് പള്ളിയിലാണ് സ്‌ഫോടനമുണ്ടായത്.  യെമനോടു അടുത്തു നില്‍ക്കുന്ന പ്രദേശമാണിത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

ഈയടുത്ത കാലത്തായി ആരാധനാലയങ്ങളിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ സൗദിയില്‍ കൂടി വരുന്നുണ്ട്. ഇക്കഴിഞ്ഞ ഒക്ടോബറില്‍ കിഴക്കന്‍ നഗരമായ സൈഹത്തിലെ ഷിയാ പള്ളിയിലുണ്ടായ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിരുന്നു.
ആഗസ്റ്റില്‍ അബഹയിലെ ഒരു പള്ളിയിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 12 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മെയ് ആഗസ്റ്റ് മാസങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ തീവ്രവാദ ഗ്രൂപ്പായ ദായിശ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.

courtesy ; southlive.in