ഗോമാംസം ഉണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ റെയ്ഡ്; സ്റ്റാഫ് ക്യാന്റീനില്‍ തത്കാലത്തേക്ക് ഇനി ബീഫ് ഉണ്ടാകില്ലെന്ന് അധികൃതര്‍

ന്യൂഡല്‍ഹി; ഗോമാംസം ഉണ്ടെന്ന് ആരോപിച്ച് ഡല്‍ഹിയിലെ കേരളാ ഹൗസില്‍ റെയ്ഡ്. ഡല്‍ഹി പൊലീസാണ് റെയ്ഡ് നടത്തിയത്. കേരള ഹൗസിലെ സ്റ്റാഫ് കാന്റീനായ സമൃദ്ധി റസ്റ്റോറന്റാണ് പൊലീസ് റെയ്ഡ് ചെയ്തത്. പശുവിറച്ചിയാണ് ഇവിടെ വിളമ്പുന്നതെന്നാരോപിച്ച് ഒരു മലയാളി ഉള്‍പ്പെടെയുളള മൂന്നംഗ സംഘമാണ് രംഗത്ത് എത്തിയത്.

തുടര്‍ന്ന് പൊലീസ് അടുക്കളയില്‍ കയറി തിരച്ചില്‍ നടത്തിയെങ്കിലും ബീഫ് കറിപോലും കണ്ടെടുക്കാനായില്ല. സംഭവം വിവാദമായ സാഹചര്യത്തില്‍ സ്റ്റാഫ് ക്യാന്റീനില്‍ തത്കാലത്തേക്ക് ഇനി ബീഫ് ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ഗോവധ നിരോധനമുണ്ടെങ്കിലും എല്ലാ മാട്ടിറച്ചിയും നിരോധിച്ചിട്ടില്ല.

courtesy : southlive.in

 

© 2024 Live Kerala News. All Rights Reserved.