പാക്കിസ്ഥാനില്‍ ബസ്സില്‍ സ്‌ഫോടനം; 11 മരണം

 

പാക്കിസ്ഥാനില്‍ ബസിലുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 23 പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ബലൂചിസ്ഥാന്‍ പ്രവിശ്യയിലാണു സംഭവം. ബസ്സിന്റെ മുകളില്‍ ഒളിപ്പിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

പരിക്കേറ്റവരില്‍ ഭൂരിഭാഗം പേരുടേയും നില അതീവ ഗുരുതരമാണ്. ആറു കിലോഗ്രാം സ്‌ഫോടക വസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗം പേരും ദിവസവേതനക്കാരാണ്. മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടും.