യൂബര്‍ ടാക്‌സി പീഡനം: പ്രതി കുറ്റക്കാരനെന്ന് കോടതി ശിക്ഷ 23ന്

 

യൂബര്‍ കാറിനുള്ളില്‍ വച്ച് യാത്രക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. ഡ്രൈവര്‍ ശിവ്കുമാര്‍ കുറ്റക്കാരനാണെന്ന് ഡല്‍ഹി ഹൈക്കോടതിയാണ് ഇന്ന് പ്രസ്താവിച്ചത്. ശിക്ഷ ഈ മാസം 23നു പ്രഖ്യാപിക്കുമെന്നും കോടതി അറിയിച്ചു. 2014 ഡിസംബര്‍ അഞ്ചിന് ആയിരുന്നു യാത്രക്കാരിയായിരുന്ന ഫിനാന്‍സ് എക്‌സിക്യൂട്ടീവിനെ പ്രതി കാറിനുള്ളില്‍ വച്ച് പീഡിപ്പിച്ചത്. തട്ടിക്കൊണ്ടുപോകല്‍, പീഡനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പ്രതി ചെയ്തതായും കോടതി വിലയിരുത്തി.

ഗുഡ്ഗാവിലെ ജോലി സ്ഥലത്തുനിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇരുപത്തഞ്ചുകാരിയായ യുവതി. രണ്ട് ദിവസത്തിനുശേഷം പ്രതി ശിവ്കുമാറിനെ പോലീസ് ഉത്തര്‍പ്രദേശിലെ മഥുരയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

© 2024 Live Kerala News. All Rights Reserved.