കാഞ്ചനമാലയെ കാണാന്‍ ദിലീപ് മുക്കത്ത്

മൊയ്തീന്റെ കാഞ്ചനമാലയെക്കാണാന്‍ സിനിമാനടന്‍ ദിലീപ് മുക്കത്തെത്തി. കാഞ്ചനമാല മുക്കത്ത് നടത്തുന്ന ബി.പി മൊയ്തീന്‍ സേവാമന്ദിരത്തിന് സഹായവുമായാണ് ദിലീപ് മുക്കത്തെത്തിയത്. സേവാമന്ദിറിന്റെ ഇപ്പോഴത്തെ അവസ്ഥയറിഞ്ഞ് ദിലീപ് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു.

മന്ദിരത്തിന് കെട്ടിടം നിര്‍മ്മിച്ചുനല്‍കാമെന്നാണ് ദിലീപ് വാഗ്ദാനം ചെയ്തിരിക്കുന്നത്. കാഞ്ചനമാലയെ നേരിട്ട് വിളിച്ചാണ് ദിലീപ് കഴിഞ്ഞ ദിവസം സഹായം വാഗ്ദാനം നല്‍കിയത്. അശരണര്‍ക്ക് ആശ്രയം നല്‍കണമെന്ന കാഞ്ചനമാലയുടെ ആഗ്രഹത്തിന് തുടക്കമിടുകയാണ് താന്‍ ചെയ്യുന്നതെന്നും ദിലീപ് പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.