കശ്മീര്‍ സ്വതന്ത്ര എംഎല്‍എയുടെ തലയില്‍ കരിമഷിയൊഴിച്ചു

 

ജമ്മു കശ്മീര്‍ സ്വതന്ത്ര എംഎല്‍എ അബ്ദുല്‍ റാഷിദിന്റെ തലയില്‍ കരിമഷിയൊഴിച്ചു. ദില്ലി പ്രസ്‌ക്ലബ്ബില്‍ വച്ചാണ് സംഭവം. ഹിന്ദു എന്ന് സ്വയം അവകാശപ്പെട്ടയാള്‍ അതിക്രമിച്ചു കയറി റാഷിദിന്റെ മുഖത്തേക്ക് കരിമഷി ഒഴിക്കുകയായിരുന്നു. ഗോവധത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു ഇയാള്‍ റാഷിദിനെ ആക്രമിച്ചത്. ഇയാളെ ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു.

ഉദ്ദംപൂരില്‍ ഗോവധനിരോധന പ്രതിഷേധത്തിനിടെ ഉണ്ടായ പെട്രോള്‍ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ട്രക്ക് ജീവനക്കാരന്‍ സാഹിദ് അഹമ്മദിന്റെ ബന്ധുക്കളോടൊപ്പം പത്രസമ്മേളനം നടത്തുന്നതിനിടെയാണ് സംഭവം.