ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു; ഹര്‍ഭജന്‍ പുറത്ത് ജഡേജ, ഇശാന്ത് ശര്‍മ്മ ടീമില്‍

 

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലിയായിരിക്കും ടീമിനെ നയിക്കുക. ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഇശാന്ത് ശര്‍മ്മയും ടീമിലിടം നേടിയപ്പോള്‍ ഹര്‍ഭജന്‍സിങ് പുറത്തായി.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്ക് അടുത്തമാസം അഞ്ച് മുതല്‍ പഞ്ചാബിലെ മൊഹാലിയിലാണ് തുടക്കമാകുക.

ഇനിയുള്ള രണ്ട് ഏകദിനങ്ങളില്‍ ഫാസ്റ്റ്ബൗളര്‍ ഉമേഷ് യാദവിനുപകരം എസ് അരവിന്ദാണ് കളിക്കു ക. ഏകദിന പരമ്പരയില്‍ 2-1ന് മുന്നിലാണ് ദക്ഷിണാഫ്രിക്ക. ഈ മാസം 22ന് ചെന്നൈയിലും 25ന് മുംബൈയിലുമാണ് അടുത്ത രണ്ട് ഏകദിനങ്ങള്‍ നടക്കുക.