ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹക്കുറ്റം

 

ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭനായകന്‍ ഹാര്‍ദിക് പട്ടേലിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി. വിവാദ പ്രസ്താവന നടത്തിയതിന്റെ പേരിലാണ് കുറ്റം ചുമത്തിയത്. രണ്ടോ മൂന്നോ പോലീസുകാരെ കൊന്നാലും ഒരു പട്ടേല്‍ സമുദായാംഗം പോലും മരിക്കരുതെന്ന് ഹാര്‍ദിക് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇത് വിവാദമായതിനെതുടര്‍ന്നാണ് നടപടി.

അതെസമയം താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഹാര്‍ദിക് ആരോപിച്ചു. ദൃശ്യങ്ങള്‍ വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഗുജറാത്ത് പോലീസ് കസ്റ്റഡിയിലാണ് പട്ടേല്‍. രാജ്‌കോട്ടില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് മത്സരം തടസ്സപ്പെടുത്താനെത്തിയ ഹാര്‍ദിക് പട്ടേലിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

© 2024 Live Kerala News. All Rights Reserved.