കണ്ണൂര്‍ സ്വദേശികള്‍ ഐഎസില്‍

കണ്ണൂര്‍ സ്വദേശികളായ ദമ്പതികള്‍ ഐഎസില്‍ ചേര്‍ന്നതായി സ്ഥിരീകരണം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതുസംമ്പന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ദുബായില്‍ നിന്നു കാണാതായ ഇവര്‍ മൊസ്യൂളില്‍ എത്തിയതായാണ് വിവരം. നേരത്തെ ഇവരെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇന്ത്യയില്‍ നിന്നുള്ള 25 പേര്‍ ഇതുവരെ ഐഎസില്‍ ചേര്‍ന്നതായാണ് ആഭ്യന്തരമന്ത്രാലയത്തിന് വിവരം ലഭിച്ചിരിക്കുന്നത്. ഇതില്‍ മൂന്ന് പേര്‍ മലയാളികളാണ്.