ഇൻഡോ അമേരിക്കൻ പ്രസ്‌ ക്ലബ്ബിന്റെ സദ്ഭാവന അവാർഡ്‌ ഡോ : ബോബി ചെമ്മണ്ണൂരിന്

ജീവകാരുണ്യമേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ച് ഡോ : ബോബി ചെമ്മണ്ണൂരിനെ ഇൻഡോ അമേരിക്കൻ പ്രസ്‌ക്ലബ് സദ്ഭാവന അവാർഡ്‌ നൽകി ആദരിച്ചു . അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് നടന്ന പ്രൗഡഗംഭീരമായ ചടങ്ങിലാണ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയരക്റ്ററുമായ  ഡോ : ബോബി ചെമ്മണ്ണൂരിന് ക്യൂൻസ് ബറോയുടെ വൈസ് പ്രസിഡണ്ടും ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ബാരി ഗ്രോടെൻചിക് അവാർഡ്‌ സമ്മാനിച്ചത്‌ , 812 കിലൊമീറ്റർ മാരത്തണ്‍ വേൾഡ് റെക്കോർഡ്‌ ജേതാവ് കൂടിയായ  ഡോ : ബോബി ചെമ്മണ്ണൂരിന്റെ സ്തുത്യർഹമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ലോകത്തിനു മാതൃകയാണെന്ന് ബാരി ഗ്രോടെൻചിക് ചടങ്ങിൽ അഭിപ്രായപ്പെട്ടു .ഇതോടൊപ്പം പ്രമുഖ സാമൂഹ്യപ്രവർത്തകയായ ദയാബായിക്ക് സത്കർമ്മ പുരസ്കാരവും സമ്മാനിക്കുകയുണ്ടായി . തന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളും ബിസിനസ്സും അമേരിക്കയിലേക്ക് കൂടി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നതായി ഡോ : ബോബി ചെമ്മണ്ണൂർ പറഞ്ഞു . നവംബർ അവസാനവാരം ഹൂസ്റ്റണിൽ ജ്വല്ലറി ഷോറൂം ആരംഭിക്കുന്നതി നുള്ള  പ്രവർത്തനങ്ങൾ പൂർത്തി ആയതായി അദ്ദേഹം അറിയിച്ചു .