സിറിയയില്‍ റഷ്യന്‍ വ്യോമസേന 300ഓളം ഐ‌എസ് ഭീകരരെ വധിച്ചു

മോസ്കോ: സിറിയയില്‍ റഷ്യന്‍ വ്യോമസേന 300ഓളം ഐ‌എസ് ഭീകരരെ വധിച്ചതായി റഷ്യന്‍ പ്രതിരോധമന്ത്രാലയം അറിയിച്ചു. പല ഭാഗങ്ങളിലായി ചിതറിയിരിയ്ക്കുന്ന ഐസിസ് ഭീകര സംഘങ്ങള പരസ്പരം ബന്ധപ്പെടുന്നതില്‍ നിന്ന് തടയും വിധമാണ് റഷ്യ ആക്രമണം രൂക്ഷമാക്കിയത്. ഒരു ദിവസത്തിനുള്ളില്‍ 60ഓളം ഐസിസ് കേന്ദ്രങ്ങളിലാണ് റഷ്യ ആക്രമണം നടത്തിയത്. റാഖ പ്രവിശ്യയില്‍ ലിവ അല്‍ ഹഖ് എന്ന ഭീകര സംഘടനയുടെ ആസ്ഥാനവും റഷ്യ ആക്രമിച്ചു. ഇവിടെ ഐസിസിന്റെ രണ്ട് കമാന്റര്‍മാരടക്കം 200 പേരെ വധിച്ചതായാണ് റിപ്പോര്‍ട്ട്. ഐസിസിന്റെ മറ്റൊരു ആസ്ഥാനവും ആയുധപ്പുരയും റഷ്യന്‍ സേന തകര്‍ത്തു. ഇവിടെയാണ് ബാക്കി നൂറ് പേരെ വധിച്ചത്. പത്ത് ദിവസം മുമ്പാണ് സിറിയയിലെ ഐസിസ് കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യന്‍ സേന വ്യോമാക്രമണം തുടങ്ങിയത്.