ബീഹാര്‍ എന്‍.ഡി.എ നേടുമെന്ന് സര്‍വ്വേ.. കൊട്ടിക്കലാശം ഇന്ന്‌

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം ഇന്നു സമാപിക്കും. ഒക്ടോബര്‍ 12-നാണ് വോട്ടെടുപ്പ്. 49 മണ്ഡലങ്ങളില്‍ 583 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഇവരില്‍ 194 പേര്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്. നീതിയുക്തവും അക്രമരഹിതവുമായ തെരഞ്ഞെടുപ്പു നടത്താന്‍ വമ്പിച്ച സംവിധാനങ്ങളാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. കനത്ത സുരക്ഷാ സംവിധാനങ്ങള്‍ നല്‍കി കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കമ്മീഷന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പമുണ്ട്. 1,35,72,339 പേരാണ് ആദ്യ ഘട്ടത്തില്‍ വോട്ടുകുത്തുന്നത്. തിങ്കളാഴ്ച വോട്ടെടുപ്പു നടക്കുന മണ്ഡലങ്ങളുടെ 2010-ലെ സ്ഥിതി നോക്കിയാല്‍ 49-ല്‍ 13 സീറ്റില്‍ ബിജെപിയാണ് വിജയിച്ചത്. ജെഡിയു 29-ലും ലാലു പ്രസാദിന്റെ ആര്‍ജെഡി നാലു സീറ്റിലും വിജയിച്ചു. നിതീഷ് വികസന വാഗ്ദാനങ്ങളെല്ലാം ലംഘിച്ചുവെന്നും ലാലു പ്രസാദ് അഴിമതിക്കാരനാണെന്നുമുള്ള പ്രധാനമന്ത്രി മോദിയുടെ പ്രചാരണത്തിന് കിട്ടുന്ന വന്‍ പിന്തുണ വോട്ടര്‍മാര്‍ മാറിച്ചിന്തിക്കുമെന്നുറപ്പാക്കുന്നുവെന്നാണ് ബീഹാറിലെ വാര്‍ത്ത വിശകലനക്കാരും വിശദീകരിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.