ടൂണിഷ്യന്‍ സംഘടനയ്ക്ക് സമാധാനത്തിനുള്ള നൊബേല്‍

സ്‌റ്റോക്‌ഹോം: അറബ് ലോകത്ത് ജനാധിപത്യ വിസ്‌ഫോടനത്തിന് തുടക്കം കുറിച്ച ടുണീഷ്യന്‍ സംഘടനയായ ടുണീഷ്യന്‍ നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റ് എന്ന സംഘടനയ്ക്ക് 2015ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം.

മുല്ലപ്പൂ വിപ്ലവത്തിന് പശ്ചാത്തലം ഒരുക്കിയത് ടുണീഷ്യയില്‍ നടന്ന ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. പിന്നീട് അറബ് ലോകത്തെ ആകമാനം പിടിച്ചു കുലുക്കിയ നാളുകള്‍ക്ക് തുടക്കം കുറിച്ചതിനാണ് നാലു സംഘടനകളുടെ കൂട്ടായ്മയായ നാഷണല്‍ ഡയലോഗ് ക്വാര്‍ട്ടെറ്റിനെ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കാന്‍ നൊബേല്‍ സമ്മാന സമിതിയെ പ്രേരിപ്പിച്ചത്.

© 2024 Live Kerala News. All Rights Reserved.