തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി: പത്രിക സമര്‍പ്പണം ഇന്ന് മുതല്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. 7 മണി മുതല്‍ 5 മണി വരെയാകും തെരഞ്ഞെപ്പ്. ഇന്ന് മുതല്‍ നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ പതിനാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നവംബര്‍ രണ്ട് അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്.

15ന് പത്രികകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സൂക്ഷമ പരിശോധന നടത്തി അംഗീകാരം നല്‍കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 17നാണ്. രാവിലെ 11 മുതല്‍ വൈകുന്നേരം മൂന്നുവരെ അതാത് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. ഗ്രാമപഞ്ചായത്തില്‍ 1000, ബ്ലോക്ക് പഞ്ചായത്ത് മുന്‍സിപാലിറ്റി 2000, ജില്ലാ പഞ്ചായത്ത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ 3,000 എന്നിങ്ങനെയാണ് കെട്ടി വെക്കേണ്ട തുക. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് പകുതി തുക മതി.

തിരുവനന്തപുരം,കൊല്ലം,ഇടുക്കി,കോഴിക്കോട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ നവംബര്‍ രണ്ടിനാണ് തെരഞ്ഞെടുപ്പ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നിവടങ്ങളില്‍ നവംബര്‍ അഞ്ചിനും. 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്ത്,  14 ജില്ലാ പഞ്ചായത്ത് 86 മുന്‍സിപ്പാലിറ്റി ആറ് കോര്‍പ്പറേഷന്‍ എന്നിവടങ്ങളിലെ 21,871 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ മൂവായിരത്തി അഞ്ഞൂറോളം പോളിങ് സ്‌റ്റേഷനുകള്‍ ഉണ്ടാകും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ഇത്തവണ പൂര്‍ണ്ണമായും ഇലട്രോണിക് വോട്ടിംങ് മെഷിനാകും ഉപയോഗിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.