ഗൂഗിളിന്റെ കാറിന് വെല്ലുവിളിയുമായി ബൈദു കാര്‍!

ബീജിങ്: ഗൂഗിളിന്റെ ഡ്രൈവറില്ലാ കാറിനായി ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. അവ ഉടന്‍ നിരത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ചൈനീസ് കമ്പനിയായ ബൈദു ഗൂഗിള്‍ ആരാധകരുടെയും വാഹനപ്രേമികളുടെയും പ്രതീക്ഷയെല്ലാം തെറ്റിക്കുമെന്നാണ് വാര്‍ത്തകള്‍.
ചൈനീസ് കമ്പനിയായ ബൈദു ഉടന്‍ തന്നെ സ്വയം നിയന്ത്രിത കാറുകള്‍ നിരത്തിലിറക്കുമെന്നാണ് റിപ്പോര്‍ട്ട്. പൂര്‍ണമായും കംമ്പ്യൂട്ടര്‍ സംവിധാനങ്ങളാണ് കാറിനെ നിയന്ത്രിക്കുക. കംമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പിന്നെ ബൈദുവിന്റെ തലച്ചോറും പുതിയ സ്വയം നിയന്ത്രിതകാറില്‍ ഉണ്ടാകുമെന്ന് കമ്പനിയുടെ സീനിയര്‍ വൈസ് പ്രെസിഡന്റ് വാങ് ജിന്‍ പറഞ്ഞു. മറ്റ് ഏത് സംവിധാനങ്ങളില്‍ ഒരുങ്ങുന്ന കാറിനെയും മറികടക്കാന്‍ സാധിക്കുന്ന കാറാവും തങ്ങള്‍ പുറത്തിറക്കുകയെന്നും അദ്ദേഹം പറഞ്ഞു.
പുതിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഒരു ഡ്രൈവര്‍ ചിന്തിക്കുന്നപോലെ തന്നെ ചിന്തിച്ച് കാറിനെ നിയന്ത്രിക്കാനുള്ള പ്രോഗ്രാമിങ്ങുകള്‍ കാറില്‍ ഉണ്ടാകുമെന്നാണ് സൂചന. കാര്‍ നിര്‍മ്മാണത്തിന് മുന്നോടിയായി ‘ബൈദു മാപ്’ എന്ന ഭൂപടത്തിന്റെ ആപ്ലിക്കേഷന്‍ കമ്പനി പുറത്തിറക്കി.
അതേസമയം ഗൂഗിളിന്റെ സ്വയം നിയന്ത്രിത കാറുകള്‍ പരീക്ഷണ ഓട്ടത്തിനിടെ നിരവധി അപകടങ്ങളില്‍ പെട്ടെന്നുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഗൂഗിളിന്റെ സ്വയം നിയന്ത്രിതകാറുകള്‍ ബൈദുവിന്റെ കാറുകളോട് വളരെയധികം മത്സരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്

© 2024 Live Kerala News. All Rights Reserved.