ഏക മകളായ ലിസിയില്‍ നിന്നും സംരക്ഷണവും സാമ്പത്തിക സഹായവും കിട്ടണമെന്ന് ആവശ്യപെട്ട് ലിസിയുടെ പിതാവ് പിണ്ടി മന പഴങ്ങര നെല്ലിക്കാട്ടില്‍ പാപ്പച്ചന്‍ എന്ന വര്‍ക്കി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. മെയിന്റനന്‍സ് ട്രിബ്യൂണല്‍ കൂടിയായ മൂവാറ്റുപുഴ ആര്‍ ഡി ഒ: പി എന്‍ സന്തോഷാണ് ഉത്തരവ് പുറപ്പെടുവിച്ചത് .വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടുന്ന വര്‍ക്കി സ്വന്തമായി വരുമാനമാര്‍ഗമില്ലത്തയാളാണ് കേസില്‍ എതിര്‍ കക്ഷിയായ ലിസി മതിയായ സാമ്പത്തിക സ്ഥിതി ഉള്ളയാളാണെന്നും പിതാവിനെ സംരക്ഷിക്കാന്‍ ബാധ്യസ്ഥയുമാണെന്ന് ബോധ്യപ്പെട്ട ട്രിബ്യൂണല്‍ മുന്‍ ഉത്തരവ് പുനസ്ഥാപിക്കുകയായിരുന്നു. മാസം തോറും 5500 രൂപ വീതം 2010 ജനുവരി മുതലുള്ള കുടിശിക സഹിതം നല്‍കാനാണ് ഉത്തരവ് പരാതിക്കാരന് വേണ്ടി അഡ്വ.തോമസ് അഡ്വ .സാബുആന്റണി എന്നിവര്‍ ഹാജരായി