#Special_Report: ഒരു ദാരുണ മരണവും മുഖ്യധാരാ മാധ്യമങ്ങളും.

തിരുത്താൻ ഉത്തരവാദിത്തപ്പെട്ട പത്രങ്ങൾ എന്ന നിലയിൽ അവർ തയ്യാറാകും എന്ന് കരുതാം. കാരണം നമ്മൾ ഇന്ന് ജീവിക്കുന്നത് നവ മാധ്യമങ്ങളുടെ കാലഘട്ടത്തിൽ ആണ്. തെറ്റിധാരണജനകമായ ഒരു റിപ്പോർട്ട്‌ സമൂഹത്തിൽ ജാതിയും മതവും പറഞ്ഞു പരസ്പരം അടിപ്പിക്കുവാൻ നടക്കുന്നവർക്ക് കിട്ടുന്ന ഒരു ആയുധം ആകും. ക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട ആ പാവം 90 വയസ്സുകാരന്റെ ആത്മാവിനു വേണ്ടി നമുക്ക് പ്രാര്ത്ഥിക്കാം. അതോടൊപ്പം കൊലയാളിക്ക് തക്കതായ ശിക്ഷ എത്രയും വേഗം നടപ്പാക്കട്ടെ എന്നും.

 

12053220_956244271114508_1492006463_n

ജിനീഷ് . ടി

രണ്ടു ദിവസമായി മുഖ്യധാരാ മാധ്യമങ്ങളും, നവ മാധ്യമങ്ങളും എല്ലാം ചർച്ച ചെയ്യുന്നത് ഉത്തർപ്രദേശിൽ നടന്ന രണ്ടു ദാരുണമായ കൊലപാതകങ്ങൾ ആണ്. പശുവിനെ മോഷ്ടിച്ചതോ അതോ ബീഫ് കഴിച്ചതോ എന്ന തർക്കതിലേക്കോ അതിന്റെ വിശദാംശങ്ങളിലേക്കോ കടക്കുന്നില്ല.ഇവിടെ പരിശോധിക്കുന്നത് രണ്ടാമത്തെ സംഭവവും അത് ചില മുഖ്യധാരാ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്ത രീതിയും ആണ്.
ഒരു 90 വയസ്സുകാരനെ കൊന്നു തീയിട്ടു കരിച്ച സംഭവം അത്യധികം വ്യസനത്തോടെയാണ് വായിച്ചത്. ദളിത്‌ ആയതു കൊണ്ട് അമ്പലത്തിൽ കടക്കാനുള്ള ശ്രമം തടയുകയും അമ്പലത്തിൽ കടക്കാതിരിക്കാൻ തീയിട്ടു കൊന്നു എന്ന വാർത്തയും അൽപം വിശ്വാസയോഗ്യം അല്ല എന്ന് തോന്നിയതിനാൽ ഈ വാർത്തയുടെ സത്യം അറിയണം എന്ന് കരുതി ഫേസ്ബുക്ക് , ട്വിറ്റെർ തുടങ്ങിയ നവമാധ്യമങ്ങളിൽ നോക്കിയപ്പോൾ മനസ്സിലായത് ഇത് ഒരു ദളിതൻ അമ്പലത്തിൽ കയറുന്നത് സംബന്ധിച്ച വിഷയം അല്ല, മറിച്ച് ഒരു മദ്യപാനിക്ക് അയാൾ ചോദിച്ച പണം കൊടുക്കാത്തതിന്റെ പേരിൽ ആ പാവം 90 വയസ്സുകാരനെ മർദ്ദിച്ച് കൊല്ലുകയും അതിനു ശേഷം തീ കൊളുത്തുകയും ആയിരുന്നു എന്നാണ്.

ഇനി നമുക്ക് മലയാളത്തിലെ പ്രമുഖ പത്രങ്ങൾ ഇത് റിപ്പോർട്ട്‌ ചെയ്തത് എങ്ങനെ എന്ന് നോക്കാം.

1 – മാതൃഭൂമി , ഒക്ടോബർ 3.
” യു പി യിൽ ക്ഷേത്രത്തിൽ കടന്ന ദളിതനെ ജീവനോടെ കത്തിച്ചു. ക്ഷേത്രത്തിൽ കടക്കുന്നതിൽ നിന്നും തിവാരി തടഞ്ഞത് അവഗണിച്ചു മുന്നോട്ട് നീങ്ങിയ ചിമ്മയെ കോടാലിക്കു വെട്ടി വീഴ്ത്തി . “
ചിത്രം – 1 ശ്രദ്ധിക്കുക.

12077166_956244247781177_1370835756_n
2 – മനോരമ, ഒക്ടോബർ 4.
ഇവിടെയും പറയുന്നത് തിവാരി ചിമ്മയെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടഞ്ഞു എന്നും അത് അവഗണിച്ചു മുന്നോട്ടു നീങ്ങിയപ്പോൾ വെട്ടി വീഴ്ത്തി എന്നും തന്നെ.
ചിത്രം – 2 ശ്രദ്ധിക്കുക.

12053326_956244264447842_302877506_n

എന്നാൽ മുകളിൽ പറഞ്ഞത് അല്ല സത്യം എന്ന് ജന്മഭൂമി പത്രം ഇന്ത്യൻ എക്സ്പ്രസ്സ്‌ പത്രത്തിൽ വന്ന ഒരു റിപ്പോർട്ട്‌ ഉദ്ധരിച്ചു പറയുന്നു.
ഇന്ത്യൻ എക്സ്പ്രസ്സ്‌ റിപ്പോർട്ട്‌ ചുവടെ.
http://indianexpress.com/article/india/india-news-india/90-year-old-dalit-killed-set-ablaze-near-temple-in-lucknow/

12077053_956244291114506_6536474_n

3 – ജന്മഭൂമി, ഒക്ടോബർ 4.
ദളിതൻ ക്ഷേത്രത്തിൽ കടക്കാൻ ശ്രമിച്ചതിനല്ല കൊലപാതകം നടന്നത് മറിച്ച് ക്ഷേത്ര ദർശനം കഴിഞ്ഞു പുറത്തു വന്നപ്പോളാണ് സംഭവം നടന്നത് എന്നും ആണ് ഈ റിപ്പോർട്ട്‌ പറയുന്നത്. പുറത്തു വന്ന ചിമ്മയോട് മദ്യലഹരിയിലായിരുന്ന തിവാരി പൈസ ചോദിക്കുകയും, തരില്ല എന്ന് പറഞ്ഞ ചിമ്മയെ കോടാലി എടുത്തു വെട്ടി കൊല്ലുകയുമായിരുന്നു.
ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ ക്ഷേത്രം പട്ടിക ജാതിയിൽ പെട്ടവർ നിർമ്മിച്ചത്‌ ആണ് എന്നതാണ്.
ചിത്രം – 4 ശ്രദ്ധിക്കുക.
12083918_956244327781169_134273923_n

കാര്യങ്ങൾ ഇങ്ങനെ ആണെങ്കിൽ എന്ത് കൊണ്ടാണ് മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ ഇത് ഒരു ദളിതൻ ക്ഷേത്രത്തിൽ കടക്കാൻ ശ്രമിച്ച വിഷയം ആണ് എന്ന് റിപ്പോർട്ട്‌ ചെയ്യുന്നത്? ഇനി അഥവാ ആദ്യം കിട്ടിയ റിപ്പോർട്ട്‌ അങ്ങനെ ആണെങ്കിൽ അത് തിരുത്തി ഒരു റിപ്പോർട്ട്‌ കൊടുക്കാൻ ഉള്ള ബാധ്യത മാധ്യമങ്ങൾക്ക് ഇല്ലേ ? തിരുത്താൻ ഉത്തരവാദിത്തപ്പെട്ട പത്രങ്ങൾ എന്ന നിലയിൽ അവർ തയ്യാറാകും എന്ന് കരുതാം. കാരണം നമ്മൾ ഇന്ന് ജീവിക്കുന്നത് നവ മാധ്യമങ്ങളുടെ കാലഘട്ടത്തിൽ ആണ്. തെറ്റിധാരണജനകമായ ഒരു റിപ്പോർട്ട്‌ സമൂഹത്തിൽ ജാതിയും മതവും പറഞ്ഞു പരസ്പരം അടിപ്പിക്കുവാൻ നടക്കുന്നവർക്ക് കിട്ടുന്ന ഒരു ആയുധം ആകും.

ഈ അവസരത്തിൽ ജർമൻ കാരിയായ എഴുത്തുകാരി കഴിഞ്ഞ ദിവസം ഈ രണ്ടു സംഭവങ്ങളും ചർച്ച ചെയ്യുന്ന അവസരത്തിൽ കുറിച്ച ഒരു ട്വീറ്റ് കൂടി അവതരിപ്പിക്കുകയാണ്. ഭാരതത്തിലെ മാധ്യമങ്ങളെ കുറിച്ച് ഒരു വിദേശ വനിതയുടെ ഈ അഭിപ്രായം മാധ്യമ രംഗത്ത് പ്രവര്ത്തിക്കുന്ന എല്ലാവരും ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.
ചിത്രം 5 ശ്രദ്ധിക്കുക.

12068038_956244341114501_194225220_n


ക്രൂരമായ രീതിയിൽ കൊല ചെയ്യപ്പെട്ട ആ പാവം 90 വയസ്സുകാരന്റെ ആത്മാവിനു വേണ്ടി നമുക്ക് പ്രാര്ത്ഥിക്കാം. അതോടൊപ്പം കൊലയാളിക്ക് തക്കതായ ശിക്ഷ എത്രയും വേഗം നടപ്പാക്കട്ടെ എന്നും.

© 2024 Live Kerala News. All Rights Reserved.