നെന്മാറയില്‍ ഭീതിപരത്തി എസ്.ഡി.പി.ഐ. മൂന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും ഗുരുതര പരിക്ക്.

 

പാലക്കാട്: നെന്മാറ അടിപ്പരണ്ടിയില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റു. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. കാറില്‍ മാരകായുധങ്ങളുമായെത്തിയ എസ്.ഡി.പിഐ സംഘം ചായക്കടയില്‍ കയറി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാങ്കുറിശ്ശിയില്‍ രണ്ട് സിപിഎം പ്രവര്‍ത്തകേയും അക്രമി സംഘം വെട്ടി പരിക്കേല്‍പ്പിച്ചു. സുദേവന്‍, ഗോപി എന്നീ സിപിഎം പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്രത്. ആക്രമണത്തില്‍ സുദേവന്റെ കൈപ്പത്തിയറ്റു. ബാബു, ബേബി, അലി എന്നീ കോണ്‍ഗ്രസ്സ-ഐ.എന്‍.ടി.യുസി പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. വെട്ടേറ്റതില്‍ ഒരു കോണ്‍ഗ്രസ്സ പ്രവര്‍ത്തകന്റെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചു സംഭവത്തിന് പിന്നില്‍ പോപ്പുലര്‍-ഫ്രണ്ട്എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ്, സിപിഎം നേതൃത്വം ആരോപിച്ചു. എന്നാല്‍ പ്രതികള്‍ ഇതിനകം അന്ന്യ സംസ്ഥാനത്തേക്ക് മുങ്ങിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. നെന്മാറ ഡി.വൈ.എസ്.പി ഒകെ. ശ്രീരാമന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ ചെയ്യുന്നുണ്ട്. ഒരു മാസങ്ങള്‍ക്ക് മുമ്പ് എസ്.ഡി.പിഐ- ഐ.എന്‍.ടി.യു.സി സംഘര്‍ഷത്തില്‍ 7 എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റിരുന്നു.

© 2024 Live Kerala News. All Rights Reserved.