റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 53 സീനിയര്‍ റസിഡന്റ്/രജിസ്ട്രാര്‍ ഒഴിവുകള്‍

റാഞ്ചിയിലെ രാജേന്ദ്ര ഇൻസ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കൽ സയൻസസ് സീനിയർ റസിഡന്റ്, രജിസ്ട്രാർ തസ്തികകളിലെ 53 ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
അഭിമുഖ തീയതി ഒക്ടോബർ 6. സീനിയർ റെസിഡന്റ് (മെഡിസിൻ 7, പീഡിയാട്രിക്സ് 2, ടിബി & ചെസ്റ്റ് 2, കാർഡിയോളജി 3, സർജറി 6.
അഭിമുഖ തീയതി : ഒക്ടോബർ 7. രജിസ്ട്രാർ (സർജറി) 1. സീനിയർ റസിഡന്റ് (ന്യൂറോ സർജറി 2), അനസ്‌തേഷ്യ 7, റേഡിയോളജി 6,റേഡിയോ തെറാപ്പി 1, യൂറോളജി 2, പീഡിയാട്രിക് സർജറി 1.അഭിമുഖ തീയതി ഒക്ടോബർ 8 : സീനിയർ റസിഡന്റ് (ഓർത്തോപീഡിക്സ് 2), ഒബ്സ്റ്റൈട്രിക്സ് & ഗൈനക്കോളജി 3, ഐ 2.
അഭിമുഖ തീയതി ഒക്ടോബർ 9 : സീനിയർ റെസിഡന്റ് (ഡെന്റിസ്ട്രി 3, സ്‌കിൻ 1, പി.എം.ആർ 2),
യോഗ്യത : എം.ബി.ബി.എസ്/ബി.ഡി.എസ്, ബിരുദം + അനുബന്ധ വകുപ്പുകളിൽ എം.ഡി/എം.എസ്./ഡി.എൻ.ബി,/എം.ഡി.എസ്/എം.സി.എച്ച്.
പ്രായം : 33 വയസ്. സംവരണ വിഭാഗക്കാർക്ക് വയസിളവ് ചട്ടപ്രകാരം.ശമ്പളം : 15600 -39100 രൂപ. ഗ്രേഡ് പേ 6600 രൂപ. w​w​w.​r​i​m​s​r​a​n​c​h​i.​o​r​g​  എന്ന വെബ്‌സൈറ്റിൽനൽകിയിരിക്കുന്ന ബയോഡേറ്റ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കണം.വിശദ വിവരങ്ങൾക്ക് w​w​w.​r​i​m​s​r​a​n​c​h​i.​o​r​g സന്ദർശിക്കുക.