#WeSaluteIndianArmy മ്യാന്മര്‍ തിരിച്ചടിയില്‍ സൈന്യത്തിന് ആശംസപ്രവാഹം… ഭീകരരോട് ഇനി സന്ധിയില്ലെന്ന് സൈന്യം.

 
മണിപ്പൂര്‍ :മണിപ്പൂരില്‍ കഴിഞ്ഞയാഴ്ച പതിനെട്ട് സൈനികരെ വധിച്ച ഭീകര ഗ്രൂപ്പുകള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ഇന്നലെ മ്യാന്‍മര്‍ അതിര്‍ത്തി കടന്ന് ചെന്ന് നടത്തിയ മിന്നലാക്രമണത്തില്‍ അന്‍പതിലേറെ ഭീകരര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ക്ക് കനത്ത ആള്‍നാശമുണ്ടാക്കിയതായി മേജര്‍ ജനറല്‍ രണ്‍വീര്‍ സോങ്ജ് അറിയിച്ചു.
ഭീകരര്‍ അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ടെന്ന് സൈനിക ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാഗാലാന്‍ഡ്, മണിപ്പൂര്‍ സംസ്ഥാനങ്ങളുമായുള്ള മ്യാന്‍മറിന്റെ അതിര്‍ത്തിയിലാണ് സൈന്യം ഓപ്പറേഷന്‍ നടത്തിയത്.

മിന്നലാക്രമണത്തില്‍ പിടിച്ചു നില്‍ക്കാനാവാതെ മ്യാന്‍മറിലേക്ക് കടന്ന ഭീകരരെ അതിര്‍ത്തി കടന്ന് ചെന്നും ഇന്ത്യന്‍ സൈന്യം പ്രഹരിച്ചു. മ്യാന്‍മറില്‍ രണ്ട് കിലോമീറ്ററോളം ഉള്ളിലേക്ക് ഇന്ത്യന്‍ സേന കടന്നുചെന്നു. മ്യാന്‍മറിന്റെ മണ്ണില്‍ കടന്നുള്ള ഇന്ത്യന്‍ ഓപ്പറേഷന് അവിടത്തെ ഗവണ്‍മെന്റിന്റെ മൗനാനുവാദം ഉണ്ടായിരുന്നു. എന്നാല്‍ മ്യാന്‍മറിലേക്ക് കടന്ന കാര്യം ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചിട്ടില്ല.
മണിപ്പൂരില്‍ കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യന്‍ സൈന്യത്തെ ആക്രമിച്ച ഭീകരരില്‍ ചിലര്‍ കൊല്ലപ്പെട്ടതായും അന്നത്തെ ആക്രമണത്തിന്റെ സൂത്രധാരനായ ഭീകരനേതാവ് (നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ കൗണ്‍സില്‍ കെ ) സ്റ്റാര്‍സണ്‍ ലാംകാങിന് പരിക്കേറ്റതായും സൂചനയുണ്ട്. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പി. എല്‍. എ ), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ( യു. എന്‍. എല്‍. എഫ് ), കാംഗ്‌ലീ യാവോള്‍ കന്നാ ലുപ് (കെ.വൈ. കെ. എല്‍ ) എന്നീ ഗ്രൂപ്പുകളിലെ ഭീകരരാണ് കൊല്ലപ്പെട്ടത്.
മണിപ്പൂരിലെ ഉഖ്രുല്‍, നാഗാലാന്‍ഡിലെ തുയെന്‍സാംഗ് എന്നിവിടങ്ങളില്‍ അസാം റൈഫിള്‍സും കരസേനയുടെ പ്രത്യേക ദൗത്യ വിഭാഗവും വ്യോമസേനയുടെ എം.ഐ 17 ഹംലികോപ്റ്ററുകളും ചേര്‍ന്നാണ് ആക്രമണം നടത്തിയത്. ഈ പ്രദേശങ്ങളില്‍ ഭീകര ഗ്രൂപ്പുകള്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറാന്‍ തയ്യാറെടുക്കുമ്പോള്‍ പുലര്‍ച്ചെ സൈന്യം പ്രഹരിക്കുകയായിരുന്നു.

മണിപ്പൂരില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് റോക്കറ്റ് ഗ്രനേഡുകളും ഓട്ടോമാറ്റിക് ആയുധങ്ങളുമായി ഭീകരര്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ഒളിയാക്രമണം നടത്തിയത്.
ഇംഫാലിന് 80 കി.മീ. അകലെ തെങ്‌നൗപാലല്‍ ന്യൂ സംതാള്‍ റോഡില്‍ പതിവ് പട്രോളിംഗ് നടത്തുകയായിരുന്ന ആറാം ദോഗ്ര റെജിമെന്റിന്റെ വാഹന വ്യൂഹത്തിന് നേരെയായിരുന്നു ആക്രമണം. സൈനികര്‍ നാലുവാഹനങ്ങളില്‍ പാരലോങ് , ചരോങ് ഗ്രാമങ്ങള്‍ക്കിടയില്‍ എത്തിയപ്പോള്‍ ഭീകരര്‍ ശക്തിയേറിയ ബോംബുകള്‍ എറിഞ്ഞു. സ്‌ഫോടനത്തിന് പിന്നാലെ റോക്കറ്റുകളില്‍ ഗ്രനേഡുകള്‍ തൊടുത്തു വിടുകയും തുരുതുരാ വെടിവയ്ക്കുകയും ചെയ്തു. പതിനെട്ട് സൈനിക ല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതു. സമീപകാലത്ത് സേ ന്യത്തിന് നേരെ നടന്ന ഏറ്റവും രൂക്ഷമായ ആക്രമണമായിരുന്നു അത്.

© 2024 Live Kerala News. All Rights Reserved.