ഇന്ത്യയില്‍ സമ്പന്നന്‍ മുകേഷ് അംബാനി കേരളത്തില്‍ എം എ യുസഫലി

ദുബായ്: ഇന്ത്യയിലെ സമ്പന്നരുടെ ഈ വര്‍ഷത്തെ ഫോബ്‌സ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് മുകേഷ് അംബാനി. ആദ്യ നൂറുപേരില്‍ ഇത്തവണ ആറുമലയാളികളുണ്ട്. മുന്നില്‍ ലുലുഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി തന്നെ.

mukesh-ambani_0_0_0_0_0

മുകേഷ് അംബാനിയുടെ ആസ്തി 1,890 കോടി ഡോളറാണ്. ദിലീപ് സാങ്വി 1,800 കോടി ഡോളര്‍, അസിം പ്രേംജി 1,590 കോടി ഡോളര്‍, ഹിന്ദുജ സഹോദരങ്ങള്‍ 1,480 കോടി ഡോളര്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ളത്. ഗോദ്‌റെജ് കുടുംബം ഏഴാം സ്ഥാനത്തും (1,140 കോടി ഡോളര്‍), ലക്ഷ്മി മിത്തല്‍ എട്ടാം സ്ഥാനത്തും (1,120 കോടി ഡോളര്‍), കുമാര്‍ ബിര്‍ള പത്താം സ്ഥാനത്തുമാണ് (790 കോടി ഡോളര്‍).

Yusuf-Ali
മലയാളികളില്‍ മുന്നിലുള്ള ലുലുഗ്രൂപ്പ് മേധാവി എം.എ. യൂസഫലിയുടെ ആസ്തി 370 കോടി ഡോളറാണ് . കഴിഞ്ഞവര്‍ഷം നാല്പതാംസ്ഥാനത്തായിരുന്ന അദ്ദേഹമിപ്പോള്‍ ഇരുപത്തഞ്ചാം സ്ഥാനത്താണ്. നാല്പതാം സ്ഥാനത്തുള്ള രവി പിള്ള (240 കോടി ഡോളര്‍), 47ാം സ്ഥാനത്തുള്ള സണ്ണി വര്‍ക്കി (200 കോടി ഡോളര്‍), 67ാം സ്ഥാനത്തുള്ള ക്രിസ് ഗോപാലകൃഷ്ണന്‍ (170 കോടി ഡോളര്‍ ), 81ാം സ്ഥാനത്തുള്ള ആസാദ് മൂപ്പന്‍ (150 കോടി ഡോളര്‍), 91ാം സ്ഥാനത്തുള്ള പി.എന്‍.സി. മേനോന്‍ (120 കോടി ഡോളര്‍) എന്നിവരാണ് പട്ടികയിലെ മറ്റ് മലയാളികള്‍.

ഗള്‍ഫിലെ ഒമ്പതുപേരാണ് ഈ വര്‍ഷം ആദ്യ പട്ടികയില്‍ ഇടംനേടിയത്. 17ാം സ്ഥാനത്തുള്ള മിക്കി ജഗ്താനിയാണ് ഇവരില്‍ മുന്നില്‍. എം.എ. യൂസഫലി, രവി പിള്ള, സണ്ണി വര്‍ക്കി, സുനില്‍ വാസ്വാനി, ഡോ. ബി.ആര്‍. ഷെട്ടി, ഡോ. ആസാദ് മൂപ്പന്‍, പി.എന്‍.സി. മേനോന്‍, രഘുവീന്ദര്‍ കട്ടാരിയ എന്നിവരാണ് പട്ടികയില്‍ ഇടംപിടിച്ച ഗള്‍ഫില്‍നിന്നുള്ളവര്‍.

© 2024 Live Kerala News. All Rights Reserved.