ഒബാമയ്ക്കായി നരേന്ദ്രമോദി ദേശീയപതാകയില്‍ ഒപ്പിട്ടു

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റിനായി നരേന്ദ്രമോദിയുടെ കൈയൊപ്പോട് കൂടിയ ഇന്ത്യന്‍ ദേശീയ പതാക സമ്മാനിക്കാനൊരുങ്ങുന്നത് വിവാദമാകുന്നു.
വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. നരേന്ദ്രമോദി ഒപ്പിട്ട ദേശീയ പതാകയുടെ ചിത്രവും വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടിട്ടുണ്ട്.പ്രസിദ്ധ ഷെഫായ വികാസ് ഖന്നയാണ് പതാക കൈമാറുക. നരേന്ദ്രമോദി ഒപ്പിട്ട പതാക എങ്ങിനെ വികാസ് ഖന്നയുടെ കൈവശമെത്തിയെന്നതും ഏത് സാഹചര്യത്തിലാണ് നരേന്ദ്രമോദി ഇന്ത്യന്‍ പതാകയില്‍ ഒപ്പിട്ടതെന്നും വ്യക്തമായിട്ടില്ല.
സോഷ്യല്‍ മീഡിയകളിലൂടെ ഇതിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.
ദേശീയപതാകയില്‍ എഴുതുന്നതിലൂടെ നരേന്ദ്രമോദി പതാകയെ അപമാനിച്ചതായാണ് ആരോപണം. 1971 ലെ നാഷണല്‍ ഓണര്‍ ആക്ട് പ്രകാരവും ഇത് കുറ്റകരമാകുമെന്നാണ് ആരോപണം

© 2023 Live Kerala News. All Rights Reserved.