ഐപിഎസ് ഉദ്യോഗസ്ഥെ മെറിന്‍ ജോസഫിനെ മൂന്നാറിലെ പുതിയ എഎസ്പിയായി നിയമിച്ചു

വിവാദങ്ങളില്‍ കുടുങ്ങി സ്ഥലം മാറ്റപ്പെട്ട ഐപിഎസ് ഉദ്യോഗസ്ഥെ മെറിന്‍ ജോസഫിനെ മൂന്നാറിലെ പുതിയ എഎസ്പിയായി നിയമിച്ചു. മൂന്നാറിലെ കണ്ണന്‍ദേവന്‍ തൊഴിലാളികളുടെ സമരത്തിലെ ഇടപെടല്‍ കൊണ്ട് ശ്രദ്ധേയനായ ഡിവൈഎസ്പി കെ.ബി. പ്രഭുല്ലചന്ദ്രനെ മൂവാറ്റുപുഴയിലേക്ക് മാറ്റിയാണ് മെറിനെ എഎസ്പിയായി നിയമിച്ചത്.

നേരത്തെ തിരുവനന്തപുരത്ത് സമരത്തിനിടെ പൊലീസുകാരനെക്കൊണ്ട് കുട ചൂടിച്ച് നില്‍ക്കുന്ന മെറിന്‍ ജോസഫിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് തിരുവനന്തപുരം എസിപി സ്ഥാനത്ത് നിന്നും മെറിന്‍ ജോസഫിനെ ഒഴിവാക്കിയതും. മൂന്നാര്‍ സമരം താത്കാലിക ഒത്തുതീര്‍പ്പിനെ തുടര്‍ന്ന് അവസാനിച്ചപ്പോള്‍ സമരക്കാര്‍ ഇപ്പോള്‍ സ്ഥലം മാറിയ ഡിവൈഎസ്പി പ്രഭുല്ലചന്ദ്രനെ തോളിലേറ്റി ആഹ്ലാദം പ്രകടിപ്പിച്ചിരുന്നു.

© 2023 Live Kerala News. All Rights Reserved.