ഹജ്ജ് കര്‍മ്മത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 220 പേര്‍ മരിച്ചു. 400പേര്‍ക്ക് പരിക്ക്:മരിച്ചവരില്‍ പതിനൊന്ന് ഇന്ത്യക്കാരും

മിന; ഹജ്ജ് കര്‍മ്മങ്ങള്‍ക്കിടെ തിക്കിലും തിരക്കിലുംപെട്ട് മിനായില്‍ വന്‍ ദുരന്തം. ദുരന്തത്തില്‍ 220ലേറെ പേരുടെ മരണം സൗദി സിവില്‍ ഡിഫന്‍സ് സ്ഥിരികരിച്ചതായും അല്‍ അറേബ്യന്‍ ന്യൂസ് അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും, 450ലേറെ പേര്‍ക്ക് പരിക്കേറ്റന്നെുമാണ് വിവരങ്ങള്‍. ഇതിനെ തുടര്‍ന്ന് മക്കയിലെ ആശുപത്രികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു..

ഇന്ത്യന്‍ ഹാജിമാര്‍ താമസിക്കുന്ന അഞ്ചുടെന്റുകള്‍ക്ക് സമീപമായിട്ടാണ് അപകടം നടന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുമുളള പതിനൊന്ന് പേരുടെ മരണം സ്ഥിരികരിച്ചതായും, അപകടത്തില്‍ ഒരു ലക്ഷദ്വീപ് സ്വദേശിക്ക് ഗുരുതര പരുക്കേറ്റെന്നുമാണ് വിവരങ്ങള്‍.

© 2023 Live Kerala News. All Rights Reserved.