നടി ഭാവനയുടെ പിതാവ് അന്തരിച്ചു

നടി ഭാവനയുടെ പിതാവ് തൃശൂര്‍ പാട്ടുരായ്ക്കല്‍ ചന്ദ്രകാന്തത്തില്‍ ബാലചന്ദ്രന്‍ (59) നിര്യാതനായി. രക്തസമ്മര്‍ദം കൂടിയതിനെ തുടര്‍ന്ന് ഇന്നു രാവിലെ ബാലചന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ ഭാവനയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു.സംസ്‌കാരം ഇന്ന് മൂന്നിന് പറമേക്കാവ് ശാന്തിഘട്ടില്‍.

ബാലചന്ദ്രന്‍ ഫോട്ടോഗ്രാഫറായിരുന്നു. ഭാവന അഭിനയരംഗത്ത് എത്തിയശേഷവും അദ്ദേഹം ഫോട്ടോഗ്രഫി തുടര്‍ന്നു. ഭാര്യ പുഷ്പ. മക്കള്‍: ജയദേവ്, കാര്‍ത്തിക( ഭാവന). മരുമകള്‍: വിനയ.

© 2023 Live Kerala News. All Rights Reserved.