ആറളം സമരം: എല്ലാ ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചു

തിരുവനന്തപുരം: കണ്ണൂര്‍ ആറളം സര്‍ക്കാര്‍ ഫാമില്‍ സമരം നടത്തുന്നവരുടെ എല്ലാ ആവശ്യങ്ങളും മന്ത്രിസഭായോഗം അംഗീകരിച്ചു. കൃഷി ഫാമില്‍ ശമ്പളപരിഷ്‌കരണം നടത്തുമെന്ന് മന്ത്രി കെസി ജോസഫ് അറിയിച്ചു. എല്ലാ താല്‍ക്കാലിക തൊഴിലാളികളെയും സ്ഥിരപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികളുടെ പ്രമോഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ബോര്‍ഡിനെ ചുമതലപ്പെടുത്തിയതായും മന്ത്രി കെസി ജോസഫ് പറഞ്ഞു. ഉത്തരവ് കൈയില്‍ കിട്ടിയാല്‍ സമരം അവസാനിപ്പിക്കാമെന്ന നിലപാടിലാണ് ആറളത്തെ തൊഴിലാളികള്‍. ഇതിനു മുമ്പും പല ഉറപ്പുകളും ലഭിച്ചിരുന്നു. എന്നാല്‍ ഒന്നും പ്രാബല്യത്തിലായില്ല. അതിനാല്‍ ഉത്തരവ് കൈയില്‍ കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് തൊഴിലാളികള്‍. നാലായിരത്തോളം വരുന്ന തൊഴിലാളികള്‍ നടത്തുന്ന സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കേരള സംസ്ഥാന കൃഷിഫാമിലെ തൊഴിലാളികളുടെ വേതനം നല്‍കുക, കാഷ്വല്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പുനരധിവാസ മേഘലയിലെ ആളുകള്‍ക്ക് ജോലി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരം ചെയ്യുന്നത്.

© 2024 Live Kerala News. All Rights Reserved.